അതിദാരിദ്ര്യ നിർമാർജന പദ്ധതിക്ക് യുഎൻ വേദിയിൽ അംഗീകാരം: അഭിമാനകരമായ നേട്ടമെന്ന് പിണറായി വിജയന്

തിരുവനന്തപുരം : കേരളത്തിന്റെ അതിദാരിദ്ര്യ നിർമാർജന പദ്ധതിക്ക് ഐക്യരാഷ്ട്രസഭയുടെ വേദിയിൽ അംഗീകാരം ലഭിച്ചതിൽ ആശംസയറിയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരളത്തിന്റെ ഓരോ മലയാളിക്കും അഭിമാനകരമായ നേട്ടമാണിതെന്ന് പിണറായി വിജയൻ കുറിച്ചു.
കേരളത്തിലെ ജനങ്ങളോടുള്ള എൽഡിഎഫ് സർക്കാരിന്റെ പ്രതിജ്ഞാബദ്ധതയാണ് ഈ നേട്ടത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. എക്സിലൂടെയായിരുന്നു പ്രതികരണം.
യുഡിഎഫ് സർക്കാർ പദ്ധതി അവഗണിക്കുന്നത് നിർഭാഗ്യകരമാണ്. കടുത്ത ദാരിദ്ര്യത്തിനെതിരായ പോരാട്ടം ഇല്ലാതാക്കാൻ അനുവദിക്കരുതെന്നും പിണറായി വിജയൻ പറഞ്ഞു. യുഎൻ വികസന അവകാശ പ്രഖ്യാപനത്തിന്റെ 40-ാം വാർഷിക വീഡിയോയിലാണ് കേരള മോഡൽ അവതരിപ്പിച്ചത്. ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്താണ് വീഡിയോ പ്രദർശിപ്പിച്ചത്. യുഡിഎഫ് സർക്കാർ പദ്ധതി അവഗണിക്കുമ്പോഴാണ് കേരളത്തിന് ലോക അംഗീകാരം. 2025 നവംബർ 1 നാണ് പിണറായി സർക്കാർ കേരളത്തെ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ചത്.









0 comments