Deshabhimani

ഉപയോഗിച്ച കപ്പുകളിൽ ജ്യൂസ് വിതരണം ചെയ്തെന്ന് പരാതി; ബംഗളൂരുവിൽ പിവിആർ ഐനോക്സിലെ ജ്യൂസ് കൗണ്ടർ അടച്ചുപൂട്ടി

juice parlour
വെബ് ഡെസ്ക്

Published on Nov 06, 2026, 03:42 PM | 1 min read

ബംഗളൂരു: ഉപയോഗിച്ച കപ്പുകളിൽ ഉപഭോക്താക്കൾക്ക് ശീതളപാനീയങ്ങളും ജ്യൂസും വിതരണം ചെയ്തെന്ന പരാതിയെ തുടർന്ന് ബംഗളൂരുവിലെ ഫോറം മാളിലുള്ള പിവിആർ ഐനോക്സിന്റെ ജ്യൂസ് വിൽപ്പന കൗണ്ടർ ആരോഗ്യവകുപ്പ് അടച്ചുപൂട്ടി.


കൊനനകുണ്ടെ ക്രോസിലെ ഫോറം മാളിലുള്ള പിവിആർ സിനിമാസിൽ ഉപയോഗിച്ച കപ്പുകളിൽ പാനീയങ്ങൾ വിതരണം ചെയ്യുന്നതായി ആരോപിച്ച് ഒരു ഉപഭോക്താവ് ജീവനക്കാരെ ചോദ്യം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.


പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ സ്ഥാപനത്തിൽ ചട്ടലംഘനങ്ങൾ കണ്ടെത്തി. തുടർന്ന് പിവിആർ ഐനോക്സിന് നോട്ടീസ് നൽകുകയും ജ്യൂസ് കൗണ്ടർ അടച്ചുപൂട്ടാൻ ഉത്തരവിടുകയും ചെയ്തു.


ഭക്ഷണത്തിന്റെ ഗുണനിലവാരത്തിലോ പാക്കേജിങ്ങിലോ വിതരണം ചെയ്യുന്ന രീതികളിലോ വൃത്തിഹീനമായ സാഹചര്യം ശ്രദ്ധയിൽപ്പെട്ടാൽ ഭക്ഷ്യസുരക്ഷാ ക്യുആർ കോഡ് സ്കാൻ ചെയ്ത് പരാതി നൽകണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home