Deshabhimani

ട്രംപിനെ വീഴ്ത്തിയതിൽ ഡാറ്റാ സെന്ററുകൾക്ക് എതിരായ രോഷവും; പ്രതിഷേധം ഉയര്‍ന്ന മണ്ഡലങ്ങളിൽ റിപ്പബ്ലിക്കൻമാരെ വോട്ടര്‍മാര്‍ കൈവിട്ടു

Data centers
വെബ് ഡെസ്ക്

Published on Nov 06, 2026, 03:27 PM | 2 min read

വാഷിങ്ടൺ: യു എസ് ഇടക്കാല തെരഞ്ഞെടുപ്പിൽ ഡൊണൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള റിബ്ലിക്കൻ മുന്നണിക്ക് തിരിച്ചടിയേറ്റതിൽ കൂറ്റൻ ഡാറ്റാ സെന്ററുകൾക്ക് എതിരായ രോഷവും പ്രതിഫലിച്ചതായി വിലയിരുത്തലുകൾ. ട്രംപ് ഭരണകൂടത്തിന്റെ നയങ്ങൾക്കെതിരായ പൊതുവായ ജനരോഷത്തിനൊപ്പം പ്രഖ്യാപിത കോര്‍പ്പറേറ്റ് പദ്ധിതകൾക്ക് നേരെയുള്ള ജനങ്ങൾക്ക് ഇടയിലെ പാരിസ്ഥിതിക ആശങ്കളും നിര്‍ണായക ഘടകമായി.


തെരഞ്ഞെടുപ്പിൽ വിജയിച്ച 34 ഗവർണർമാരിൽ 32 പേരും ഡാറ്റാ സെന്ററുകൾക്ക് ശക്തമായ നിയന്ത്രണങ്ങളോ നിരോധനമോ വേണമെന്ന് ആവശ്യപ്പെടുന്നവരാണ്. ഇതിൽ 12 പേർ താൽക്കാലിക നിരോധനത്തെയും പിന്തുണച്ചിരുന്നു. വൻതോതിൽ വെള്ളവും വൈദ്യുതിയും ഉപയോഗിക്കുന്ന കൂറ്റൻ ഡാറ്റാ സെന്ററുകൾ സ്ഥാപിക്കുന്നതിന് എതിരെ ഓരോ പ്രദേശത്തും ആശങ്കയും എതി‍ർപ്പും നിലനിൽക്കയാണ്. യു എസിൽ സംസ്ഥാന തലത്തിൽ പുതിയ പ്രതിനിധികൾ അധികാരം ഏൽക്കുന്നതോടെ ഈ രംഗത്ത് നിയന്ത്രണങ്ങൾക്ക് നിര്‍ബന്ധിതരാവും.


തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തെ കണക്കുകൾ പുറത്തു വന്നപ്പോൾ ഡാറ്റാ സെന്ററുകളെക്കുറിച്ചുള്ള ടെലിവിഷൻ പരസ്യങ്ങൾക്കായി വിവിധ പാർട്ടികൾ ആകെ 380 ദശലക്ഷം യു എസ് ഡോളറിലധികം ചെലവഴിച്ചതായി വ്യക്തമാവുന്നു. ഇതിൽ ഡെമോക്രാറ്റുകൾ റിപ്പബ്ലിക്കന്മാരേക്കാൾ മൂന്നിരട്ടി തുകയാണ് ചെലവിട്ടത്. അവരുടെ വിജയവും ആനുപാതികമായി വര്‍ധിച്ചതയാണ് കണക്കുകൾ.


രാജ്യത്തെ 12 സംസ്ഥാനങ്ങളിലെ 44 നഗരസഭകളിലായി നടന്ന 47 റഫറണ്ടറങ്ങളിൽ 44 ഇടങ്ങളിലും ഡാറ്റാ സെന്ററുകൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് അനുകൂലമായാണ് ജനങ്ങൾ വോട്ട് ചെയ്തത്. 'എ പി വോട്ടർ പോൾ' അനുസരിച്ച്, യു എസിലെ ഏകദേശം 75 ശതമാനം വോട്ടർമാരും തങ്ങളുടെ പ്രദേശത്ത് പുതിയ ഡാറ്റാ സെന്ററുകൾ നിർമ്മിക്കുന്നതിനെ എതിർക്കുന്നു.

data centre

ഡാറ്റാ സെന്ററുകളുടെ പ്രധാന കേന്ദ്രങ്ങളായിരുന്ന ടെക്സാസ്, ഒഹായോ, ജോർജിയ, നെവാഡ, അയോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ കാലങ്ങളായി നിലനിന്നിരുന്ന റിപ്പബ്ലിക്കൻ മേധാവിത്വം അവസാനിപ്പിക്കാൻ ഡെമോക്രാറ്റുകൾക്ക് കഴിഞ്ഞു. കോൺഗ്രസിന്റെ നിയന്ത്രണത്തിന് പുറമേ, അഞ്ച് സംസ്ഥാനങ്ങളിലെ ഗവർണർ പദവി പിടിച്ചെടുക്കാനും വിസ്കോൺസിൻ, മിനസോട്ട, പെൻസിൽവാനിയ, നെവാഡ, മിഷിഗൺ എന്നീ അഞ്ച് സംസ്ഥാന ഭരണങ്ങളുടെ സമ്പൂർണ്ണ നിയന്ത്രണം നേടാനും ഡെമോക്രാറ്റുകൾക്കായി. ഇവയിൽ തന്നെ ഈ ദശകത്തോടെ ഗ്ലോബൽ ഡാറ്റാ സെന്റര്‍ വിപണയിൽ വടക്കൻ വിർജീനിയയെ മറികന്ന് മുന്നിലെത്തുമെന്ന് കരുതപ്പെടുന്ന സംസ്ഥാനമാണ് ടെക്സാസ്.


വിസ്കോൺസിൻ ഗവർണറായി തിരഞ്ഞെടുക്കപ്പെട്ട ഡെമോക്രാറ്റ് നേതാവ് ഡേവിഡ് ക്രൗളി പ്രചാരണത്തിൽ ഡാറ്റാ സെന്ററുകൾക്ക് എതിരായ പ്രസംഗങ്ങൾ ഉൾപ്പെടുത്തി. ഡാറ്റാ സെന്ററുകൾക്ക് താൽക്കാലിക നിരോധനം കൊണ്ടുവരുന്നതിനും സെയിൽസ് ടാക്സ് ഇളവുകൾ നിർത്തലാക്കുന്നതിനും പിന്തുണ പ്രഖ്യാപിച്ചു. വെള്ളത്തിന്റെയും ഊർജ്ജത്തിന്റെയും ഉപയോഗ വിവരങ്ങൾ പരസ്യപ്പെടുത്തൽ, പ്രാദേശിക ജനങ്ങളുടെ സമ്മതം ഉറപ്പാക്കൽ എന്നിവ പുതിയ നയങ്ങളിൽ ഉൾപ്പെടുത്തുമെന്ന് വോട്ടർമാര്‍ക്ക് ഉറപ്പ് നൽകുകയും ചെയ്തു.


ഓഹരി വിപണിയിലും തിരിച്ചടികളുടെ

പ്രതിഫലനം


ഡാറ്റാ സെന്ററുകളുമായി ബന്ധപ്പെട്ട ഓഹരി വിപണികളിലും ഇതിന്റെ പ്രതിഫലനം ഉണ്ടായി. ട്രംപിന് എതിരായ ഫലങ്ങൾ പുറത്തുവന്നതോടെ വാൾസ്ട്രീറ്റിലും ഓഹരി വിപണിയിലും കടുത്ത ആശങ്ക രൂപപ്പെട്ടു. എഐ അനുബന്ധ സാങ്കേതിക ഓഹരികൾ നിറഞ്ഞ നാസ്ഡാക് സൂചിക എക്കാലത്തെയും ഉയർന്ന നിരക്കിൽ നിന്നും 11 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി.


വർദ്ധിച്ചുവരുന്ന ജനരോഷം കണക്കിലെടുത്ത് പ്രാദേശിക സമൂഹങ്ങളുമായി വിശ്വാസം കെട്ടിപ്പടുക്കാൻ ഡാറ്റാ സെന്റർ ഡെവലപ്പർമാർ ശ്രമം തുടങ്ങിയിട്ടുണ്ട്. ഡാറ്റാ സെന്ററുകൾ നിർമ്മിക്കുമ്പോൾ പാലിക്കേണ്ട വ്യക്തമായ നിയമാവലികളും ഉത്തരവാദിത്തമുള്ള നിക്ഷേപ ചട്ടക്കൂടും കൊണ്ടുവരണമെന്ന് മേഖലയിലെ ഭീമന്മാരായ OpenAI സർക്കാരുകളോട് ആവശ്യപ്പെട്ടു.


അതേസമയം ഡാറ്റാ സെന്റർ കോയലിഷൻ (Data Center Coalition) പ്രതിനിധി ഡാൻ ഡിയോറിയോ ഇത്തരം പ്രചാരണങ്ങളെ തള്ളി രംഗത്ത് വന്നു. നികുത വരുമാനങ്ങൾക്കും പ്രാദേശിക വികസനത്തിനുമുള്ള അവസരങ്ങൾ നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് പ്രതികരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home