'മൺതുരുത്തിലെ പെൺമനങ്ങൾ' പ്രകാശിപ്പിച്ചു

റിയാദ്: സൗദിയിലെ ആരോഗ്യപ്രവർത്തകരുടെ അനുഭവങ്ങൾ കോർത്തിണക്കി സ്മിത അനിൽ രചിച്ച 'മൺതുരുത്തിലെ പെൺമനങ്ങൾ' എന്ന പുസ്തകം റിയാദിൽ പ്രകാശിപ്പിച്ചു. ദിശ ബുക്സാണ് പ്രസാധകർ. റിയാദ് ലൂഹ ഓഡിറ്റോറിയത്തിൽ ചില്ല സർഗവേദി സംഘടിപ്പിച്ച ചടങ്ങിൽ ചില്ല സഹ കോ -ഓർഡിനേറ്റർ നാസർ കാരക്കുന്ന് അധ്യക്ഷനായി. വിദ്യ ഭാസ്‌കറിൽ നിന്ന് കേളി രക്ഷാധികാരി ആക-്‌ടിങ് സെക്രട്ടറി ഷമീർ കുന്നുമ്മൽ പുസ്തകം ഏറ്റുവാങ്ങി. ചില്ല രക്ഷാധികാരി സീബ കൂവോട് പുസ്തകം പരിചയപ്പെടുത്തി.
സ്മിത അനിൽ 2024ലെ ഡോ. ബി ആർ അംബേദ്കർ ദേശീയ ഫെലോഷിപ്പ് ജേതാവാണ്. ദവാദ്മി ജനറൽ ആശുപത്രിയിൽ ഇരുപത് വർഷത്തോളമായി സ്റ്റാഫ് നഴ്സായി ജോലി ചെയ്യുന്നു. എഴുത്തുകാരൻ ഫിറോസ് കോന്നിയാണ് അവതാരിക എഴുതിയിട്ടുള്ളത്.
കേളി പ്രസിഡന്റ് ഗഫൂർ ആനമങ്ങാട്, സെക്രട്ടറി സുനിൽകുമാർ, കേളി ദവാദ്മി ഏരിയ സെക്രട്ടറി ഉമ്മർ കുരിയോട്, ചില്ല കോ-ഓർഡിനേറ്റർ സുരേഷ് ലാൽ എന്നിവർ പങ്കെടുത്തു.







0 comments