Deshabhimani

കാലടി, മഹാരാജാസ് വിദ്യാർഥികൾക്ക് ഐക്യദാർഢ്യം; കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലും മന്ത്രിക്കെതിരെ പ്രതിഷേധം

KR Narayanan Institute sfi protest agianst Roji M John

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ബിരുദദാന ചടങ്ങിൽ വിദ്യാർഥികൾ ബാനർ ഉയർത്തി പ്രതിഷേധിക്കുന്നു

വെബ് ഡെസ്ക്

Published on Nov 06, 2026, 12:55 PM | 1 min read

കോട്ടയം: കോട്ടയം കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ബിരുദദാന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസമന്ത്രി റോജി എം ജോണിനെതിരെ പ്രതിഷേധം. കാലടി സർവകലാശാലയിലെയും മഹാരാജാസ് കോളേജിലെയും വിദ്യാർഥികൾക്കെതിരെ സംഘപരിവാർ താൽപര്യത്തിന് വഴങ്ങി നടപടിയെടുത്തതിലായിരുന്നു എസ്എഫ്ഐ നേതൃത്വത്തിൽ വിദ്യാർഥികൾ പ്രതിഷേധിച്ചത്.


മന്ത്രി വേദിയിൽ സംസാരിച്ചുകഴിഞ്ഞപ്പോൾ കാലടിയിലും മഹാരാജാസിലും സസ്പെൻഡ് ചെയ്യപ്പെട്ട വിദ്യാർഥികൾക്ക് ഐക്യദാർഢ്യവുമായി ബാനർ ഉയർത്തി. കാലടിയിൽ നാടകം കളിച്ച വിദ്യാർഥികളെ അപരിഷ്കൃതർ എന്ന് മന്ത്രി ആക്ഷേപിച്ചതിലും ചടങ്ങിൽ പ്രതികരണമുണ്ടായി.


കാമ്പസുകളെ സംഘപരിവാറിന് അടിയറവ്‍വെക്കുന്ന ഉന്നതവിദ്യാഭ്യാസമന്ത്രിക്കെതിരെ കടുത്ത പ്രതിഷേധം കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹത്തെ ഒരുക്കിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home