കുതിപ്പിന് ബ്രേക്ക്; സ്വർണവില പവന് 1,880 രൂപ കുറഞ്ഞു

തിരുവനന്തപുരം : നാല് ദിവസത്തെ കുതിപ്പിന് ബ്രേക്കിട്ട് സ്വർണവില താഴേക്ക്. പവന് 1,880 രൂപ കുറഞ്ഞ് 1,05,200 രൂപയായി. ഒരു ഗ്രാമിന് 235 രൂപ കുറഞ്ഞ് 13,150 രൂപയാണ് ഇന്നത്തെ വില. നാല് ദിവസത്തിനിടെ പവന് 5,240 രൂപയാണ് വർധിച്ചത്.
സ്വർണവില ഒരു ലക്ഷത്തിൽ താഴെ പോകാത്തതിനാൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ പണിക്കൂലിയും ജിഎസ്ടിയുമടക്കം വലിയ തുക തന്നെ നൽകേണ്ടിവരും. സംസ്ഥാനത്ത് 5 മുതൽ 15 വരെയാണ് സ്വർണത്തിന് മേൽ പണിക്കൂലി ചുമത്തുന്നത്. ഇതിനു പുറമെ ജിഎസ്ടിയും ബാധകമാണ്. അതായത് 5 ശതമാനം പണിക്കൂലിയും, 3 ശതമാനം ജിഎസ്ടിയും കണക്കാക്കിയാൽ ഒരു പവൻ സ്വർണം വാങ്ങാൻ 1,21,359 രൂപ നൽകണം.
ഇന്ന് വെള്ളിവിലയിൽ നേരിയ കുറവു വന്നിട്ടുണ്ട്. 10 ഗ്രാം വെള്ളിക്ക് 50 രൂപ വർധിച്ച് 2,100 രൂപയും, ഒരു കിലോക്ക് 2,10,000 രൂപയുമാണ് ഇന്നത്തെ വില. പ്ലാറ്റിനത്തിന്റെ വില ഇന്ന് കുത്തനെ കൂടിയിട്ടുണ്ട്. 10 ഗ്രാം പ്ലാറ്റിനത്തിന് 3,430 രൂപ വർധനയോടെ 42,390 രൂപയായി. 100 ഗ്രാം പ്ലാറ്റിനത്തിന് ഒറ്റയടിക്ക് 34,300 രൂപയാണ് വർധിച്ചത്.
പശ്ചിമേഷ്യയിലെ തുടരുന്ന സംഘർഷമാണ് മാസങ്ങളായി സ്വർണവിലയിലെ ഏറ്റക്കുറച്ചിലുകൾക്ക് കാരണം. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കുന്നത്. ക്രൂഡ് ഓയിൽ വില, ഡോളർ-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ സ്വർണവിലയെ ബാധിക്കുന്ന ഘടകങ്ങളാണ്.
ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അതിനാൽ തന്നെ ആഗോള വിപണിയിലെ ചെറിയ മാറ്റങ്ങൾ പോലും സ്വർണവിലയിൽ പ്രതിഫലിക്കാറുണ്ട്. കേരളത്തിൽ പ്രാദേശികമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് സ്വർണത്തിന് വില നിശ്ചയിക്കുന്നത്. സ്വർണത്തിന്റെ ആവശ്യമനുസരിച്ച് വില കൂട്ടുന്നതും കുറയ്ക്കുന്നതും ഇത്തരം അസോസിയേഷനുകളാണ്.
പത്ത് ദിവസത്തെ സ്വർണവില (ഗ്രാം)
നവംബർ - 05 - ₹13,150 (-235)
നവംബർ - 04 - ₹13,090
നവംബർ - 03 - ₹12,800
നവംബർ - 02 - ₹12,775
നവംബർ - 01 - ₹12,740
ഒക്ടോബർ - 31 - ₹13,040
ഒക്ടോബർ - 30 - ₹13,040
ഒക്ടോബർ - 29 - ₹13,195
ഒക്ടോബർ - 28 - ₹13,195
പത്ത് ദിവസത്തെ വെള്ളി നിരക്ക് (10 ഗ്രാമിന്)
നവംബർ - 04 - ₹2,050
നവംബർ - 03 - ₹2,000
നവംബർ - 02 - ₹2,000
നവംബർ - 01 - ₹2,000
ഒക്ടോബർ - 31 - ₹2,000
ഒക്ടോബർ - 30 - ₹2,100
ഒക്ടോബർ - 29 - ₹2,150
ഒക്ടോബർ - 28 - ₹2,200
ഒക്ടോബർ - 27 - ₹2,200
ഒക്ടോബർ - 26 - ₹2,200









0 comments