കണ്ണൂർ എടിഎം കൗണ്ടറിൽ കവർച്ചാശ്രമം; ഒരാൾ പിടിയിൽ

Photo: Screengrab
കണ്ണൂർ : കണ്ണൂർ എടിഎം കൗണ്ടറിൽ കവർച്ചാശ്രമം നടത്തിയ കൊൽക്കത്ത സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. എസ്എൻ പാർക്കിന് സമീപത്തെ കാനറാ ബാങ്ക് എടിഎം കൗണ്ടറിൽ ഇന്ന് പുലർച്ചെ 2.55ഓടെയാണ് സംഭവം.
കണ്ണൂരിൽ നിന്ന് പയ്യാമ്പലത്തേക്ക് പോകുന്ന വഴിയിലുള്ള എടിഎം കൗണ്ടറിലാണ് ഇയാൾ എത്തിയത്. എടിഎമ്മിനുള്ളിൽ കയറിയ ഇയാൾ ട്രേയും ഷെൽഫും വലിച്ചുനീക്കാൻ ശ്രമിച്ചു. ഇതോടെ എടിഎമ്മിനുള്ളിലെ അലാറം മുഴങ്ങി.
സംഭവം ബാങ്ക് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് നൈറ്റ് പട്രോളിങ്ങിലുണ്ടായിരുന്ന പൊലീസ് സംഘം സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൈയിൽ ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ല.
കസ്റ്റഡിയിലെടുത്ത കൊൽക്കത്ത സ്വദേശിയെ ചോദ്യം ചെയ്തുവരികയാണ്. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കവർച്ചാശ്രമം തന്നെയാണോ നടന്നതെന്ന് വിശദമായ ചോദ്യം ചെയ്യലിന് ശേഷമേ വ്യക്തമാകൂ.









0 comments