മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്: പ്രോസിക്യൂഷൻ അനുമതി വേണ്ടെന്ന് കോടതി

വെള്ളാപ്പള്ളി നടേശൻ
കൊച്ചി: എസ്എൻഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യപ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ കുറ്റപത്രം നൽകാൻ പ്രോസിക്യൂഷൻ അനുമതി വേണ്ടെന്ന് ഹൈക്കോടതി. സിംഗിൾ ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്.
സ്ത്രീകളുടെ പേരിൽ വ്യാജപദ്ധതിയിലൂടെ പിന്നാക്ക വികസന കോർപറേഷനിൽനിന്ന് വായ്പയെടുത്ത് കോടികൾ തട്ടിയെന്നാണ് കേസ്. 2016-ല്‍ വി എസ് അച്യുതാനന്ദന്റെ പരാതിയിലാണ് വെള്ളാപ്പള്ളി നടേശനെയടക്കം പ്രതിചേർത്ത് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്.









0 comments