Deshabhimani

പുഴയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച യുവതിയെ മുതല കടിച്ചു; രക്ഷപ്പെടുത്തി നാട്ടുകാര്‍

crocodile

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Nov 06, 2026, 09:45 AM | 1 min read

ഉടുപ്പി : കുടുംബപ്രശ്നത്തെ തുടർന്ന് പുഴയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച യുവതിയെ മുതല കടിച്ചു. പിന്നാലെ പരിസരവാസികളും പൊലീസും ചേർന്ന് രക്ഷപ്പെടുത്തി.


കർണാടകയിലെ കുക്കെ സുബ്രഹ്മണ്യത്തിൽ ബുധനാഴ്ചയായിരുന്നു സംഭവം. കുമാരധാര പുഴയുടെ പാലത്തിൽനിന്നാണ് ഉഡുപ്പി സ്വദേശിയായ യുവതി പുഴയിലേക്ക് ചാടിയത്. ഉടൻ തന്നെ യുവതിയെ മുതല ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ മുഖത്തിനും കൈകൾക്കും പരിക്കേറ്റു. യുവതിയുടെ നിലവിളി കേട്ടെത്തിയ പ്രദേശവാസികൾ പുഴയിൽ നിന്നും കരയിലേക്ക് വലിച്ചുകയറ്റുകയായിരുന്നു. തുടർന്ന് അടുത്തുള്ള ആശുപത്രിയിലെത്തിച്ചു.


വ്യക്തിപരമായ പ്രശ്നങ്ങളാണ് ആത്മഹത്യ ചെയ്യാനുള്ള കാരണമെന്ന് യുവതി പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു. ആശുപത്രിയിൽ അസ്വസ്ഥത പ്രകടിപ്പിച്ച യുവതിയെ കൗൺസലിങ്ങിനുശേഷം ബന്ധുക്കളെ വിളിച്ചുവരുത്തി ഒപ്പം വിട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home