ഡോൺ ബോസ്കോ ബാസ്കറ്റ്ബോൾ; സെമിഫൈനൽ ഇന്ന്

ഡോൺ ബോസ്കോ അഖില കേരള സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിന്റെ ലീഗ് മത്സരത്തിൽ നിന്ന്
ഇരിങ്ങാലക്കുട
ഡോൺ ബോസ്കോ അഖില കേരള സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിന്റെ സെമിഫൈനൽ മത്സരങ്ങൾ ഞായറാഴ്ച വൈകിട്ട് ഡോൺ ബോസ്കോ ഇൻഡോർ സ്റ്റേഡിയത്തിൽ തുടങ്ങും. കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ച കോട്ടയം ഗിരിദീപം ബഥനി എച്ച്എസ്എസ് മാത്രമാണ് സെമി ബർത്ത് ഉറപ്പിച്ചിട്ടുള്ളത്. പെൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോട് പ്രൊവിഡൻസ് എച്ച്എസ്എസ് പത്തനാപുരം മൗണ്ട് ടാബോർ എച്ച്എസ്എസിനെതിരെ വിജയം നേടി. മൗണ്ട് ടാബോർ എച്ച്എസ്എസ് സ്പോർട്സ് ഡിവിഷൻ കണ്ണൂരിനെയും ആലപ്പുഴ ജ്യോതി നികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ കോഴിക്കോട് സിൽവർ ഹിൽ എച്ച്എസ്എസിനെയും കീഴടക്കി. ആൺകുട്ടികളുടെ വിഭാഗത്തിൽ മന്നാനം സെന്റ് എഫ്രേംസ് എച്ച്എസ്എസിനെ തോൽപ്പിച്ച ഗിരിദീപം ബഥനി, തൊട്ടടുത്ത മത്സരത്തിൽ പത്തനാപുരം സെന്റ് സ്റ്റീഫൻസ് എച്ച്എസ്എസിനെ പരാജയപ്പെടുത്തി. ആലപ്പുഴ ലിയോ 13 എച്ച്എസ്എസ് കുര്യനാട് സെന്റ് ആൻസ് എച്ച്എസ്എസിനെയും കോഴിക്കോട് സിൽവർ ഹിൽ എച്ച്എസ്എസ് ജ്യോതി നികേതൻ ആലപ്പുഴയെയും, മലപ്പുറം ജിവിഎച്ച്എസ്എസ്, നെല്ലിക്കുത്ത് സെന്റ് സ്റ്റീഫൻസിനെയും കൊരട്ടി ലിറ്റിൽ ഫ്ലവറിനെയും പരാജയപ്പെടുത്തി. മന്നാനം സെന്റ് എഫ്രേംസ് എച്ച്എസ്എസ് ജിവിഎച്ച്എസ്എസ് നെല്ലിക്കുത്തിനെതിരെയും വിജയിച്ചു.









0 comments