ad
Deshabhimani

ജോസ് ചിറമ്മേൽ സ്‌മാരക അവാർഡുകൾ പ്രഖ്യാപിച്ചു

ഉണ്ണിക്കൃഷ്ണൻ നെല്ലിക്കാട് , അമ്പിളി ചെന്നില്ലൽ , സുനിൽ ചെന്തിരൂർ,  ശശി ജനകല ,  ഉഷ തൃശൂർ
വെബ് ഡെസ്ക്

Published on Sep 20, 2026, 12:17 AM | 1 min read

തൃശൂർ

ചേറ്റുപുഴ മുഖം ഗ്രാമീണ നാടകവേദിയുടെ ജോസ് ചിറമ്മേൽ സ്‌മാരക അഞ്ചാമത് സംസ്ഥാന പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഉണ്ണിക്കൃഷ്ണൻ നെല്ലിക്കാട് (നാടകം), അമ്പിളി ചെന്നില്ലൽ , കൊല്ലം (അഭിനയം), സുനിൽ ചെന്തിരൂർ, ആലപ്പുഴ (തിയറ്റർ), ഡോ. ചുമ്മാർ ചൂണ്ടൽ സ്‌മാരക ഫോക് ലോർ പുരസ്കാരം നാട്ടു കലാഗവേഷകൻ ശശി ജനകല (പത്തനംതിട്ട), ഡോ. സി ആർ രാജഗോപാലൻ സ്‌മാരക നാടൻകലാ പുരസ്‌കാരം ഉഷ തൃശൂർ എന്നിവർക്കാണ്‌. പതിനായിരം രൂപ ക്യാഷ് അവാർഡും ഉപഹാരവും പ്രശസ്തി പത്രവുമാണ് പുരസ്‌കാരമെന്ന്‌ ഭാരവാഹികൾ അറിയിച്ചു. 27ന് പകൽ രണ്ടിന്‌ കുന്നത്തങ്ങാടി വെളുത്തൂർ നമ്പോർക്കാവ് മാനവ് സംഗീത വിദ്യാലയത്തിൽ (ബാബു മലയിൽ നഗറിൽ) ചേരുന്ന മുഖം ഗ്രാമീണ നാടകവേദിയുടെ 39–-ാം വാർഷികാഘോഷത്തിൽ പുരസ്‌കാരങ്ങൾ സമ്മാനിക്കും. പ്രൊഫ. സി രവീന്ദ്രനാഥ് എംഎൽഎ ഉദ്ഘാടനം ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home