സംസ്ഥാന സ്കൂൾ ഗെയിംസ് കബഡി
ജൂനിയർ പെൺകുട്ടികളിൽ തൃശൂർ ജേതാക്കൾ

കാസർകോട്ട് നടന്ന സംസ്ഥാന സ്കൂൾ ഗെയിംസ് ജൂനിയർ പെൺകുട്ടികളുടെ കബഡി മത്സരത്തിൽ ജേതാക്കളായ തൃശൂർ ജില്ലാ ടീം
തൃക്കരിപ്പൂർ (കാസർകോട്)
സംസ്ഥാന സ്കൂൾ ഗെയിംസ് കബഡിയിൽ ആധിപത്യംതുടർന്ന് ആതിഥേയരായ കാസർകോട്. സബ് ജൂനിയർ ആൺ, പെൺ കിരീടത്തിന് പിന്നാലെ ജൂനിയർ ബോയ്സിലും ജില്ല കപ്പിൽ മുത്തമിട്ടു. ജൂനിയർ വിഭാഗം പെൺകുട്ടികളിൽ തൃശൂരാണ് ജേതാക്കൾ. ഫൈനലിൽ കാസർകോട് പാലക്കാടിനെയാണ് തോൽപ്പിച്ചത്(39– -17). പെൺകുട്ടികളുടെ മത്സരത്തിൽ തൃശൂർ കൊല്ലത്തെ പരാജയപ്പെടുത്തി (33–- 21). ലൂസേഴ്സ് ഫൈനലിൽ ഒറ്റ പോയിന്റിന് ആലപ്പുഴ കോഴിക്കോടിനെ തോൽപ്പിച്ചു (42–- 41). ആൺകുട്ടികളുടെ വിഭാഗത്തിൽ മലപ്പുറവും ഇടുക്കിയും മൂന്ന്, നാല് സ്ഥാനങ്ങൾ നേടി. സീനിയർ ബോയ്സ് സെപക് താക്രോയിൽ എറണാകുളം പാലക്കാടിനെ തുടർച്ചയായ രണ്ട് സെറ്റുകൾക്ക് തോൽപ്പിച്ചു. കാസർകോട് മൂന്നാം സ്ഥാനത്തും വയനാട് നാലാം സ്ഥാനത്തുമാണ്. സീനിയർ ഗേൾസിൽ തൃശൂർ പാലക്കാടിനെ മറുപടിയില്ലാത്ത രണ്ട് സെറ്റുകൾക്കാണ് തകർത്തത്. മലപ്പുറം, ആലപ്പുഴ ജില്ലകൾ യഥാക്രമം മൂന്ന് നാല് സ്ഥാനങ്ങൾ നേടി.










0 comments