‘രംഗപാഠം – ആർട്ടിസ്റ്റ് സുജാതൻ’ പ്രകാശിപ്പിച്ചു

ദേശാഭിമാനി സീനിയർ സബ് എഡിറ്റർ കെ ഗിരീഷ് രചിച്ച ‘രംഗപാഠം ആർട്ടിസ്റ്റ് സുജാതൻ’ ജീവചരിത്രം നാടകപ്രവർത്തകൻ പ്രൊഫ. പി ഗംഗാധരൻ നാടകകൃത്ത് ഹേമന്തകുമാർ, നടൻ ലിഷോയ് എന്നിവർക്ക് നൽകി പ്രകാശിപ്പിക്കുന്നു
തൃശൂർ
ദേശാഭിമാനി സീനിയർ സബ് എഡിറ്റർ കെ ഗിരീഷ് രചിച്ച ‘രംഗപാഠം – ആർട്ടിസ്റ്റ് സുജാതൻ’ ജീവചരിത്രം കേരള സംഗീത നാടക അക്കാദമി ബ്ലാക്ക് ബോക്‌സിൽ പ്രൊഫ. പി ഗംഗാധരൻ പ്രകാശിപ്പിച്ചു. നാടകകൃത്ത് ഹേമന്ദ് കുമാറും നടൻ ലിഷോയിയും പുസ്‌തകം ഏറ്റുവാങ്ങി. നാടകവേദിയിൽ അരങ്ങിന് മുന്നിൽ തിളങ്ങുന്നവർക്കപ്പുറം പിന്നണി പ്രവർത്തകരെയും രംഗശിൽപ്പികളെയും ഓർമിക്കേണ്ടതുണ്ടെന്ന് പ്രൊഫ. പി ഗംഗാധരൻ പറഞ്ഞു. ആർട്ടിസ്റ്റ് സുജാതന്റെ സാന്നിധ്യവും ജീവിതവും വാക്കുകൾക്കതീതമാണെന്നും അദ്ദേഹം പറഞ്ഞു. കവി ഡോ. സി രാവുണ്ണി അധ്യക്ഷനായി. നാടക പ്രവർത്തകൻ അഡ്വ. വി ഡി പ്രേമപ്രസാദ് പുസ്തകം പരിചയപ്പെടുത്തി. നാടക പ്രവർത്തകൻ ശശിധരൻ നടുവിൽ, സ്‌കൂൾ ഓഫ് ഡ്രാമ അസി. പ്രൊഫസർ എം എസ് സുരഭി, കവി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, മാധ്യമപ്രവർത്തകൻ സി എ പ്രേമചന്ദ്രൻ, പ്രേംകുമാർ ശങ്കരൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ആർട്ടിസ്റ്റ് സുജാതനേയും കെ ഗിരീഷിനേയും ആദരിച്ചു.










0 comments