ad
Deshabhimani

ദീപശിഖാ പ്രയാണത്തിന് ഉജ്വല സ്വീകരണം

കേരള പൊലീസ് സ്പോർട്സ് മീറ്റിന്റെ ഭാഗമായുള്ള ദീപശിഖ ജില്ലാ അതിർത്തിയിൽ സിറ്റി പൊലീസ് കമീഷണർ നകുൽ ആർ ദേശ്മുഖ് ഏറ്റുവാങ്ങുന്നു
വെബ് ഡെസ്ക്

Published on Sep 07, 2026, 12:13 AM | 1 min read

കുന്നംകുളം ​

47 –-ാമത് കേരള പൊലീസ് സ്പോർട്സ് മീറ്റിന്റെ ഭാഗമായുള്ള ദീപശിഖാ റാലിക്ക് ജില്ലാ അതിർത്തിയിൽ ഉജ്വല സ്വീകരണം. ലഹരിക്കെതിരെ കളിക്കളത്തിലേക്ക് മടങ്ങുവാൻ "യെസ് സേ ടു സ്പോർട്സ് നോ ടു ഡ്രഗ്സ്' എന്ന സന്ദേശവുമായാണ് ദീപശിഖാ പ്രയാണവും കൂട്ടയോട്ടവും. സെപ്തംബർ അഞ്ചിന് കാസർകോട്‌ നിന്ന്‌ ആരംഭിച്ച ദീപശിഖാ റാലിയെ ഞായർ പകൽ ഒന്നോടെ ജില്ലാ അതിർത്തിയായ തണത്തറ പാലത്തിൽ സ്വീകരിച്ചു. തുടർന്ന് സിറ്റി പൊലീസ് കമീഷണർ നകുൽ ആർ ദേശ്മുഖ് ദീപശിഖ ഏറ്റുവാങ്ങി. തുടർന്ന് ദീപശിഖാ പ്രയാണം പെരുമ്പിലാവ് സെന്ററിലെത്തി. ഇരു ചക്ര വാഹനങ്ങളുടെ അകമ്പടിയിൽ മുന്നൂറോളം പേർ പങ്കെടുത്ത കൂട്ടയോട്ടത്തോടെ പെരുമ്പിലാവ് ഇംഗ്ലീഷ്‌ സ്കൂളിൽ എത്തി. തുടർന്ന് നടന്ന സ്വീകരണ സമ്മേളനം സിറ്റി പൊലീസ് കമീഷണർ നകുൽ ആർ ദേശ്മുഖ് ഉദ്ഘാടനം ചെയ്തു. ലഹരിവിരുദ്ധ സെമിനാർ, സൗഹൃദ ഫുട്ബോൾമത്സരം, വടംവലി, ഷോർട്ട്‌ഫിലിം പ്രദർശനം, എക്സിബിഷൻ, ഫ്ളാഷ്‌മോബ് എന്നിവയും നടന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home