ഇ എം എസ് സ്മാരക പ്രഭാഷണം നടത്തി

കോതമംഗലം ബോധി സംഘടിപ്പിച്ച ഇ എം എസ് സ്മാരക പ്രഭാഷണം പ്രൊഫ. അനിൽ ചേലാമ്പ്രാ ഉദ്‌ഘാടനം ചെയ്യുന്നു
കോതമംഗലം
കോതമംഗലം ബോധി ഇ എം എസ് സ്മാരക പ്രഭാഷണം സംഘടിപ്പിച്ചു. ‘യുവജന മുന്നേറ്റത്തിന്റെ ദിശയും ജനാധിപത്യത്തിന്റെ പ്രതീക്ഷയും’ വിഷയത്തിൽ തിരൂർ മലയാള സർവകലാശാല പ്രൊഫസർ ഡോ. അനിൽ ചേലാമ്പ്രാ പ്രഭാഷണം നടത്തി ഉദ്‌ഘാടനം ചെയ്‌തു.
ബോധി പ്രസിഡന്റ് പി സി സ്കറിയ അധ്യക്ഷനായി. സെക്രട്ടറി പി ജി രവീന്ദ്രൻനായർ, കെ ഒ കുര്യാക്കോസ്, അബ്ദുൽ ജബ്ബാർ എന്നിവർ സംസാരിച്ചു. വിൽസൺ ചമ്പക്കുളം ‘മാജിക് മിസ്റ്റീഷ്യ’ മാജിക് ഷോ അവതരിപ്പിച്ചു.










0 comments