ad
Deshabhimani

പുറത്തിറങ്ങിയാൽ ആന,
അകത്തിരുന്നാൽ ഭൂമികുലുക്കം

കാട്ടിപ്പറമ്പിൽ സൈമനും ഭാര്യാ ലീന
വെബ് ഡെസ്ക്

Published on Jul 23, 2026, 12:34 AM | 1 min read

പീച്ചി ‘

പുറത്തിറങ്ങിയാൽ ആനയെ പേടിക്കണം, വീടിനുള്ളിൽ കഴിഞ്ഞാലോ ഭൂമികുലുക്കവും, ഇവിടെ കഴിയാൻ പേടിയാവുന്നു’... ഭൂചലനത്തിൽ വീടിന്‌ വിള്ളലുണ്ടായ പീച്ചി പള്ളിക്കുന്ന്‌ കാട്ടിപറന്പിൽ ലീനയുടെ കണ്ണുകളിൽ ഭീതി. ഒരു മാസത്തിനിടെ മൂന്നാമതാണ്‌ ഭൂചലനമുണ്ടായത്‌. തിങ്കളാഴ്‌ച ഉഗ്രശബ്ദമായിരുന്നു. ആദ്യം ഇടിവെട്ടാണെന്ന്‌ കരുതി. പിന്നീട്‌ വീടാകെ വിറച്ചു. കിടപ്പുമുറിയുടെയും ബാത്ത്‌റൂമിന്റെയും ചുമരുകൾ വിണ്ടു. ഫാനുകളും ജനലുകളും കുലുങ്ങി. രാത്രിയായാൽ പുഴ കടന്ന്‌ കാട്ടാനകളെത്തും. കൃഷിയെല്ലാം നശിപ്പിക്കും. ആ പേടിയിൽ കഴിയുന്പോഴാണ്‌ ഇപ്പോൾ ഭൂചലനവും ഉണ്ടായത്‌. രാത്രി ഉറങ്ങാൻ പറ്റുന്നില്ലെന്നും ലീന പറഞ്ഞു. വീടിന്റെ പുറത്താണ്‌ ആദ്യം വിള്ളൽ വീണതെന്നും ഇപ്പോൾ വീടിനകത്തും വിള്ളൽ വീണതായും പള്ളിക്കുന്ന്‌ കാഞ്ഞിരത്തിങ്കൽ എൽസി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home