print edition എച്ച് 1 എൻ 1 : 10 ദിവസം; 9 മരണം

തിരുവനന്തപുരം : എച്ച്1എൻ1 ബാധിച്ച് സംസ്ഥാനത്ത് 10 ദിവസത്തിനിടയിൽ മരിച്ചത് ഒമ്പതുപേർ. എറണാകുളം പെരുമ്പാവൂരിൽ വെള്ളിയാഴ്‌ച എഴുപത്തിമൂന്നുകാരി മരിച്ചത് എച്ച്1എൻ1 മൂലമാണെന്ന് ബുധനാഴ്‌ച സ്ഥിരീകരിച്ചു. ചൊവ്വാഴ്‌ച മൂന്നു മരണങ്ങളാണ് സ്ഥിരീകരിച്ചത്. കോഴിക്കോട്, തൃശൂർ, എറണാകുളം ജില്ലകളിലാണ് മരണം.
വെള്ളിയാഴ്‌ച മലപ്പുറത്ത് ഒരു മരണവും 14ന് തിരുവനന്തപുരത്ത് രണ്ടുമരണവും കഴിഞ്ഞയാഴ്‌ച പത്ത്, ഒമ്പത് തീയതികളിൽ പാലക്കാട്, തൃശൂർ ജില്ലകളിൽ ഓരോ മരണങ്ങളും സ്ഥിരീകരിച്ചു. ഇൻഫ്ലുവൻസ എ വൈറസ് വിഭാഗത്തിൽപ്പെടുന്ന ഒരു ടൈപ്പ് വൈറസാണ് എച്ച്1എൻ1. സംസ്ഥാനത്ത് ഇൻഫ്ലുവൻസ രോഗബാധിതരുടെ എണ്ണം നിയന്ത്രണാതീതമായപ്പോഴും സർക്കാർ അലംഭാവം തുടർന്നതാണ് മരണസംഖ്യ ഉയരാൻ കാരണം. ഇൗ മാസംമാത്രം 1,958 പേർക്ക് രോഗം സ്ഥിരീകരിച്ചു. 18 പേർ മരിച്ചു.
ബുധനാഴ്‌ച, 126 പേർക്ക് രോഗം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷത്തേക്കാൾ 178 ശതമാനം കൂടുതലാണ് ഇൗ വർഷത്തെ രോഗികളുടെ എണ്ണം.










0 comments