ad
Deshabhimani

print edition ഡൽഹിയാത്ര ഖാർഗെയ്‌ക്ക്‌ പിറന്നാൾ ആശംസ നേരാനെന്ന്‌ വി ഡി സതീശൻ

v d satheesan
വെബ് ഡെസ്ക്

Published on Jul 23, 2026, 01:07 AM | 1 min read

തിരുവനന്തപുരം : കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടല്ല ചൊവ്വാഴ്‌ച ഡൽഹിയിൽ പോയതെന്നും കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്‌ക്ക്‌ പിറന്നാൾ ആശംസ നേരാനാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ.


പിറന്നാൾ ആശംസനേരാൻ ഡൽഹിയിൽ പോകണോ എന്ന ചോദ്യത്തിന്‌, അതിനുള്ള സ്വാതന്ത്ര്യം എനിക്കു തരണം എന്നായിരുന്നു മറുപടി. സംഘടനാകാര്യങ്ങൾ പാർടി തീരുമാനിക്കും. മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാൻ കേരളത്തിൽ എത്താനുള്ളതിനാലാണ്‌ ജന്തർമന്തറിലെ സമരത്തിൽ അറസ്‌റ്റ്‌ വരിക്കാതിരുന്നത്‌.


കെഎസ്‌യു പ്രസിഡന്റ്‌ സേവ്യർ അലോഷ്യസിന്‌ കാണാൻ അനുമതി നിഷേധിച്ചിട്ടില്ല. തേവര കോളേജിൽ അലോഷ്യസ്‌ വന്നത്‌ കണ്ടിരുന്നില്ല. ലോ കോളേജ്‌ കെഎസ്‌യു യൂണിറ്റിനെതിരായ കുറ്റപ്പെടുത്തൽ സതീശൻ ആവർത്തിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home