അസി. എക്സിക്യൂട്ടീവ് എൻജിനിയറെ ഉപരോധിച്ചു
പൈപ്പിടാൻ പൊളിച്ച റോഡ് നന്നാക്കാത്തതിൽ പ്രതിഷേധം

ആലുവ താലൂക്ക് പൗരാവകാശ സംരക്ഷണ സമിതി പൊതുമരാമത്ത് അസി. എക്സി. എൻജിനീയറെ ഉപരോധിക്കുന്നു
ആലുവ
കുടിവെള്ളക്കുഴൽ സ്ഥാപിക്കാൻ പൊളിച്ച റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് ആലുവ താലൂക്ക് പൗരാവകാശ സംരക്ഷണസമിതി പൊതുമരാമത്ത് അസി. എക്സിക്യൂട്ടീവ് എൻജിനിയറെ ഉപരോധിച്ചു. ആലുവ ബൈപാസ് കവലയ്‌ക്കും ബാങ്ക് കവലയ്‌ക്കും ഇടയിലുള്ള ബ്രിഡ്ജ് റോഡിനുസമീപം പൊളിച്ച റോഡ് നന്നാക്കുന്നതിനായി ജല അതോറിറ്റി പിഡബ്ല്യുഡിക്ക് പണം നൽകിയിരുന്നു.
എന്നാൽ, റോഡ് ടാർചെയ്ത് സഞ്ചാരയോഗ്യമാക്കാൻ പിഡബ്ല്യുഡി തയ്യാറായില്ല. വെള്ളക്കെട്ടും പൊടിശല്യവും രൂക്ഷമായതോടെയാണ് പൗരാവകാശ സംരക്ഷണസമിതി എൻജിനിയറുടെ ഓഫീസ് ഉപരോധിച്ചത്.
സാബു പരിയാരത്ത്, ജോൺസൺ മുളവരിക്കൽ, ഹനീഫ കുട്ടോത്ത്, ബാബു കുളങ്ങര, എം ഷാജഹാൻ എന്നിവർ നേതൃത്വം നൽകി.










0 comments