ad
Deshabhimani

വിവാഹവാഗ്‌ദാനം നൽകി യുവതിയെ 
പീഡിപ്പിച്ച ആർഎസ്എസുകാരൻ പിടിയിൽ

aaa
വെബ് ഡെസ്ക്

Published on Jul 23, 2026, 02:01 AM | 1 min read

മാന്നാർ

പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതിയെ വിവാഹവാഗ്‌ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച ആർഎസ്എസുകാരനായ യുവാവ് പിടിയിൽ. ബുധനൂർ പഞ്ചായത്ത് എണ്ണയ്‌ക്കാട് അമ്പാട്ട് പുത്തന്‍വീട്ടില്‍ അനൂപ് (29) നെ ആണ് ചെങ്ങന്നൂര്‍ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ അന്വേഷകസംഘം അറസ്‌റ്റ്‌ ചെയ്‌തത്‌. സ്‌നേഹം നടിച്ച് വിവാഹവാഗ്‌ദാനം നല്‍കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചു. വിവാഹാലോചനയുമായി യുവതി സമീപിച്ചപ്പേൾ ഇയാൾ പിൻമാറി. മാനസികവിഷമത്താൽ യുവതി ആത്മഹത്യക്ക് ശ്രമിച്ചു. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മജിസ്ട്രേട്ടിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പൊലീസ് അന്വേഷണം തുടങ്ങിയെന്നറിഞ്ഞ പ്രതി ഫോൺ ഓഫാക്കി ഒളിവിൽ പോയി. എരുമേലിയിൽനിന്നാണ്‌ ഇയാൾ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്‌തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home