16 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

കായംകുളം
16 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. ഓച്ചിറ പ്രയാർ മരുകിഴാത്ത് അനീഷ് ആണ് പിടിയിലായത്. ജില്ല ലഹരിവിരുദ്ധ സ്‌ക്വാഡും കായംകുളം പൊലീസും ചേർന്ന് ഓച്ചിറ പ്രയാർ ജങ്ഷനില്‍ നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. കഴിഞ്ഞമാസം കൃഷ്‌ണപുരം ജങ്ഷനില്‍ കുടുംബത്തെ തോക്കുചൂണ്ടി ആക്രമിച്ച കേസിലെ പ്രതിയാണ് അനീഷ്. മൂന്ന് ദിവസം മുന്പാണ് ജാമ്യത്തിൽ ഇറങ്ങിയത്. ജുവനൈൽ ആയിരുന്നപ്പോള്‍ റെയിൽവേ ട്രാക്കിലൂടെ ബൈക്ക് ഓടിച്ചതിനും കേസുണ്ട്.










0 comments