ad
Deshabhimani

ഡൽഹി സമരത്തിന്‌ ഐക്യദാർഢ്യം

Solidarity with the Delhi protest

പറവൂരിൽ സംഘടിപ്പിച്ച ഐക്യദാർഢ്യസദസ്സ്‌ ഡോ. സുനിൽ പി ഇളയിടം ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 23, 2026, 02:01 AM | 1 min read

പറവൂർ


ഡൽഹിയിലെ വിദ്യാർഥി– യുവജന സമരത്തിനുനേരെയുള്ള കേന്ദ്ര ഭരണകൂട ഭീകരതയിൽ പ്രതിഷേധിച്ച് എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതൃത്വത്തിൽ പറവൂരിൽ ഐക്യദാർഢ്യസദസ്സ്‌ സംഘടിപ്പിച്ചു. ഡോ. സുനിൽ പി ഇളയിടം ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ ഏരിയ സെക്രട്ടറി മുഹമ്മദ് യാസിൻ അധ്യക്ഷനായി.


ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം എൻ ശ്രേഷ, കമ്മിറ്റി അംഗം സേതുപാർവതി, ബ്ലോക്ക് സെക്രട്ടറി സി ബി ആദർശ്, പ്രസിഡന്റ്‌ പി ആർ സജേഷ്‌കുമാർ, ട്രഷറർ അഖിൽ ബാവച്ചൻ, എസ്എഫ്ഐ ഏരിയ പ്രസിഡന്റ്‌ ശിവ അജികുമാർ എന്നിവർ സംസാരിച്ചു. വ്യാപാരഭവനിൽനിന്ന് പ്രതിഷേധപ്രകടനവും നടത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home