കുടുംബശ്രീ "ജീവനം 2.0' കാമ്പയിൻ ആരംഭിച്ചു

കുടുംബശ്രീ 'ജീവനം 2.0' കാമ്പയിൻ ജില്ലാതലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ ഉദ്‌ഘാടനംചെയ്യുന്നു
ആലപ്പുഴ
കുടുംബശ്രീ മിഷന്റെ ‘ജീവനം 2.0' കാമ്പയിൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ ഉദ്‌ഘാടനംചെയ്തു. മുനിസിപ്പൽ ചെയർപേഴ്സൺ മോളി ജേക്കബ് അധ്യക്ഷയായി. ജില്ലാ മിഷൻ കോ–ഓർഡിനേറ്റർ എസ് രഞ്ജിത്ത് പദ്ധതി വിശദീകരിച്ചു. കർഷകർക്ക് ലഭിക്കുന്ന വിവിധ സാമ്പത്തിക സഹായങ്ങളെകുറിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആലപ്പുഴ ചീഫ് മാനേജർ ബി സിന്ധു ക്ലാസെടുത്തു. "ആരോഗ്യമുള്ള കന്നുകാലി മെച്ചപ്പെട്ട ഉൽപ്പാദനം’ എന്ന വിഷയത്തിൽ സീനിയർ വെറ്ററിനറി സർജൻ ഡോ. എസ് സൂരജ് പരിശീലനം നൽകി. വിവിധ പഞ്ചായത്തുകളിൽനിന്നായി സിആർപിമാരും കർഷകരും പങ്കെടുത്തു. ജില്ലാ പ്രോഗ്രാം മാനേജർ സി എസ് സുചിത്ര, അസി. കോ–ഓർഡിനേറ്റർ അഫ്സൽ, സിഡിഎസ് ചെയർപേഴ്സൺ ഹെലൻ ഫെർണാണ്ടസ് എന്നിവർ സംസാരിച്ചു.










0 comments