ത്രിദിന ധർണ തുടങ്ങി
ബിഎസ്‌എൻഎല്ലിൽ ശമ്പളവും പെൻഷനും പരിഷ്‌കരിക്കുക

എറണാകുളം ബിഎസ്‌എൻഎൽ ജനറൽ മാനേജരുടെ ഓഫീസിനുമുന്നിൽ ആരംഭിച്ച ത്രിദിന ധർണ സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി കെ എസ് അരുൺകുമാർ ഉദ്‌ഘാടനം ചെയ്യുന്നു
കൊച്ചി
ബിഎസ്‌എൻഎൽ ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കുക, ബിഎസ്‌എൻഎൽ പെൻഷൻകാരുടെ പെൻഷൻ പരിഷ്കരണം നടപ്പാക്കുക, കരാർ തൊഴിലാളികളുടെ പിരിച്ചുവിടൽ നിർത്തുക, മിനിമം വേതനം നൽകുന്നത് ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബിഎസ്‌എൻഎൽ കോ–ഓർഡിനേഷൻ കമ്മിറ്റി ആഭിമുഖ്യത്തിൽ ത്രിദിന ധർണ ആരംഭിച്ചു.
എറണാകുളം ബിഎസ്‌എൻഎൽ ജനറൽ മാനേജരുടെ ഓഫീസിനുമുന്നിൽ ആരംഭിച്ച ധർണ സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി കെ എസ് അരുൺകുമാർ ഉദ്‌ഘാടനം ചെയ്തു.
ബിഎസ്‌എൻഎൽ എംപ്ലോയീസ് യൂണിയൻ ഓർഗനൈസിങ് സെക്രട്ടറി എം അരുൺകുമാർ, ഓൾ ഇന്ത്യ ഡിഒടി ബിഎസ്‌എൻഎൽ പെൻഷനേഴ്‌സ് അസോസിയേഷൻ അസിസ്റ്റന്റ് സർക്കിൾ സെക്രട്ടറി പി എസ് പീതാംബരൻ അധ്യക്ഷനായി. എൻ എം അബ്ദുൽ കരീം, റോയ് വർഗീസ്, എ വി കുര്യാക്കോസ്, എം എൻ രാധാകൃഷ്ണൻ, വി സി സുജാത തുടങ്ങിയവർ സംസാരിച്ചു.










0 comments