ad
Deshabhimani

ബിഎസ്എൻഎൽ ജീവനക്കാരുടെ ധർണ തുടങ്ങി

BSNL
വെബ് ഡെസ്ക്

Published on Jul 23, 2026, 01:55 AM | 1 min read

ആലപ്പുഴ ​

ബിഎസ്എൻഎൽ കോ–ഓർഡിനേഷൻ കമ്മിറ്റി ആലപ്പുഴ ബിഎസ്എൻഎൽ ജനറൽ മാനേജർ ഓഫീസിന് മുന്നിൽ ത്രിദിന ധർണ തുടങ്ങി. ​ശമ്പള പരിഷ്‌കരണം, പെൻഷൻ എന്നിവ നടപ്പാക്കുക, കാഷ്വൽ ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ, ഓൾ ഇന്ത്യ ബിഎസ്എൻഎൽ- ഡിഒടി പെൻഷനേഴ്സ് അസോസിയേഷൻ, കാഷ്വൽ കോൺട്രാക്‌ട്‌ വർക്കേഴ്സ് ഫെഡറേഷൻ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ്‌ ധർണ. എഐബിഡിപിഎ സംസ്ഥാന സെക്രട്ടറി എൻ ഗുരുപ്രസാദ് ഉദ്ഘാടനംചെയ്‌തു. ജില്ലാ സെക്രട്ടറി പി സുരേന്ദ്രൻ അധ്യക്ഷനായി. പി ആർ ഷാജിമോൻ, പി ശശിധരൻ, കെ പി കേശവൻനായർ, ആർ ചന്ദ്രശേഖരപിള്ള എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home