ad
Deshabhimani

മിനിമം വേതനം നടപ്പാക്കണം

ഷോപ്‌സ് ആൻഡ്‌ കൊമേഴ്‌സ്യൽ എംപ്ലോയീസ് യൂണിയൻ ആലപ്പുഴ ഏരിയ കൺവൻഷൻ സിഐടിയു ജില്ലാ പ്രസിഡന്റ്‌ എച്ച് സലാം ഉദ്‌ഘാടനംചെയ്യുന്നു

ഷോപ്‌സ് ആൻഡ്‌ കൊമേഴ്‌സ്യൽ എംപ്ലോയീസ് യൂണിയൻ ആലപ്പുഴ ഏരിയ കൺവൻഷൻ സിഐടിയു ജില്ലാ പ്രസിഡന്റ്‌ എച്ച് സലാം ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 23, 2026, 01:53 AM | 1 min read

ആലപ്പുഴ ​

കച്ചവട-–വ്യാപാര തൊഴിലാളികൾക്ക് മിനിമം വേതനം നടപ്പാക്കണമെന്ന് ഷോപ്‌സ് ആൻഡ്‌ കൊമേഴ്‌സ്യൽ എംപ്ലോയ്സ് യൂണിയൻ ആലപ്പുഴ ഏരിയ കൺവൻഷൻ ആവശ്യപ്പെട്ടു. സിഐടിയു ജില്ലാ പ്രസിഡന്റ്‌ എച്ച് സലാം ഉദ്‌ഘാടനംചെയ്‌തു. എസ് സുരേഷ് അധ്യക്ഷനായി. അജയസുധീന്ദ്രൻ, പി പി പവനൻ, വി ടി രാജേഷ്, ടി എം ഷറീഫ്, കെ ജെ പ്രവീൺ, ഫിലോമിന എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: അഡ്വ. പി എ അസ്ലം (പ്രസിഡന്റ്‌), ഫിലോമിന, നൗഷാദ്, അനീഷ് (വൈസ്‌പ്രസിഡന്റുമാർ), ടി സന്തോഷ്-കുമാർ (സെക്രട്ടറി)‍, അൻഷാദ്, ശ്രീജിത്ത്‌, ലത ഗോപാലകൃഷ്‌ണൻ (ജോയിന്റ്‌ സെക്രട്ടറിമാർ), സുനിൽ ജോർജ് (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home