സ്ത്രീസുരക്ഷാ പെൻഷൻ പുനഃസ്ഥാപിക്കണം
മഹിളാ അസോ. ഒപ്പുശേഖരണം നടത്തി

ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി എം ബി ഷൈനിയുടെ നേതൃത്വത്തിൽ ആവോലി അടൂപ്പറമ്പിൽ ഒപ്പ് ശേഖരിക്കുന്നു
മൂവാറ്റുപുഴ
സ്ത്രീസുരക്ഷാപെൻഷൻ നിർത്തലാക്കിയത് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകുന്നതിന് ജനാധിപത്യ മഹിളാ അസോസിയേഷൻ ഒപ്പ് ശേഖരിച്ചു.
ഏരിയ ഉദ്ഘാടനം ആവോലി അടൂപ്പറമ്പിൽ അസോസിയേഷൻ ജില്ലാ സെക്രട്ടറി എം ബി ഷൈനി നിർവഹിച്ചു. ഏരിയ സെക്രട്ടറി സീനത്ത് മീരാൻ അധ്യക്ഷയായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ മേരി ജോർജ്, സാലി ജയിൻ, ഏരിയ കമ്മിറ്റി അംഗം സീമ വാമനൻ എന്നിവർ സംസാരിച്ചു. തുടർന്ന് വീടുകൾ സന്ദർശിച്ച് ഒപ്പ് ശേഖരിച്ചു.










0 comments