ad
Deshabhimani

print edition റാഗിങ്ങിനെതിരെ പുതിയ നിയമവും ആപ്പും

no ragging.jpg
വെബ് ഡെസ്ക്

Published on Jul 23, 2026, 01:07 AM | 1 min read

തിരുവനന്തപുരം : സംസ്ഥാനത്തെ കോളേജുകളിലും പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും റാഗിങ് തടയുന്നതിന്‌ പുതിയ നിയമം കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി വി ഡി സതീശൻ അറിയിച്ചു. വയനാട് വെറ്ററിനറി കോളേജിലെ വിദ്യാർഥിയായിരുന്ന സിദ്ധാർഥിന്റെ പേരിൽ ‘സിദ്ധാർഥ് ആന്റി റാഗിങ് നിയമം' നടപ്പാക്കും. റാഗിങ് സംബന്ധിച്ച പരാതികൾ അറിയിക്കാൻ ‘സിദ്ധാർഥ് ഡിസ്ട്രസ് ആപ്‌’ രൂപീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.


പ്രതിസന്ധിയിലായ പരമ്പരാഗത കയർ മേഖലയെ സംരക്ഷിക്കാനായി ഓണക്കാലത്ത് സംസ്ഥാനതലത്തിൽ പ്രത്യേക ക്യാമ്പയിൻ സംഘടിപ്പിക്കും. സർക്കാർ സ്ഥാപനങ്ങളും പൊതുജനങ്ങളുംഒരു കയർ ഉൽപ്പന്നമെങ്കിലും വാങ്ങി സഹകരിക്കണം. വ്യവസായ, അടിസ്ഥാനസൗകര്യ വികസനമേഖലകളിൽ 10,000 കോടി രൂപയുടെ പുതിയ നിക്ഷേപം പ്രതീക്ഷിക്കുന്നു. പോർട്ട് സിറ്റി, ഏവിയേഷൻ ഹബ്, സ്‌പേസ് ഇക്കോണമി മേഖലകളിലാണിത്.

ടാറ്റ കന്പനിയുമായി സംസാരിച്ചു എന്നത്‌ സത്യമാണ്‌. വെസ്സൽ ബിൽഡിങ‍ുമായി ബന്ധപ്പെട്ട വിഷയം അവരുമായി ചർച്ച ചെയ്‌തിട്ടുണ്ട്‌. ഡൽഹിയിലെ വിദ്യാർഥികളുടെ പോരാട്ടങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെയും കേരള ജനതയുടെയും പൂർണ പിന്തുണ ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home