ad
Deshabhimani

ഷൂ ധരിച്ചെത്തിയതിന് ക്രൂരമർദനം; കാസർകോട് സ്കൂളിലെ റാ​ഗിങ്ങിൽ 14 വിദ്യാർഥികൾക്കെതിരെ കേസ്

Ragging
വെബ് ഡെസ്ക്

Published on Sep 20, 2026, 07:08 PM | 1 min read

കാസർകോട്: കാസർകോട് സ്കൂളിൽ വീണ്ടും റാ​ഗിങ്. ഉപ്പളയിലെ ബേക്കൂർ ഹയർ സെക്കൻഡറി സ്കൂളിലാണ് റാ​ഗിങ് പരാതി ഉയർന്നത്. സ്കൂളിൽ ഷൂ ധരിച്ചതിനും ഷർട്ടിന്റെ ആദ്യ ബട്ടൺ തുറന്നിട്ടുവെന്നും ആരോപിച്ച് പ്ലസ് വൺ വിദ്യാർഥികളെ സീനിയർ വിദ്യാർഥികളായ സംഘം ചേർന്ന് അതിക്രൂരമായി മർദിക്കുകയായിരുന്നു.


ഉച്ചകഴിഞ്ഞ് സ്കൂളിലേയ്ക്ക് കയറുമ്പോൾ പടിക്കെട്ടിന് സമീപത്തുവെച്ച് സീനിയർ വിദ്യാർഥികൾ തടഞ്ഞുനിർത്തുകയും മർദിക്കുകയുമായിരുന്നുവെന്ന് വി​ദ്യാർഥി പറയുന്നു. കൈകൾ പിന്നിലേക്ക് ഒടിക്കുകയും കവിളത്തടിക്കുകയും ഷൂ ധരിച്ച കാലുകൊണ്ട് ചവിട്ടുകയും ചെയ്തതായി കുട്ടി വെളിപ്പെടുത്തി. സംഭവത്തിൽ പ്ലസ് ടു വിദ്യാർഥികളായ 14 പേർക്കെതിരെ പൊലീസ് കേസെടുത്തു. നാല് വിദ്യാർഥികളെ സ്കൂൾ മാനേജ്മെന്റ് സസ്പെൻഡ് ചെയ്തു.


മുൻപും സ്കൂളിൽ റാ​ഗിങ് പരാതി ഉയർന്നിരുന്നു. പലതവണ വിദ്യാർഥികൾക്കെതിരെ സ്കൂൾ മാനേജ്മെന്റ് അച്ചടക്ക നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും സമാന സംഭവങ്ങൾ ഉയരുന്നത് ആശങ്കയ്ക്ക് വഴിവെച്ചു. സ്കൂൾ പ്രിൻസിപ്പൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home