വീണ്ടും മിസൈല്‍ പരീക്ഷണവുമായി ഉത്തരകൊറിയ; യുഎസ് - ദക്ഷിണകൊറിയ സഖ്യത്തിന് മുന്നറിയിപ്പ്

സിയോൾ : കടലിലേക്ക് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ച് ഉത്തരകൊറിയ. കിഴക്കൻ തീരത്ത് നിന്ന് സമുദ്രത്തിലേക്ക് തിരിച്ചറിയാത്ത പ്രൊജക്ടൈൽ വിക്ഷേപിച്ചതായി ദക്ഷിണകൊറിയൻ സൈന്യം സ്ഥിരീകരിച്ചു.
അതേസമയം, മിസൈലിന്റെ ദൂരപരിധിയോ മറ്റ് സാങ്കേതിക വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് പുറത്താണ് മിസൈലുകൾ പതിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഞായറാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് മൂന്നു മണിയോടെ വോൻസാൻ മേഖലയിൽനിന്നാണ് ആദ്യ മിസൈൽ വിക്ഷേപിച്ചതെന്നും മണിക്കൂറുകൾക്കുള്ളിൽ രണ്ടാമത്തെ മിസൈലും വിക്ഷേപിച്ചെന്നും ദക്ഷിണ കൊറിയയുടെ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് സ്ഥിരീകരിച്ചു.
യുഎസും ദക്ഷിണ കൊറിയയുമായുള്ള സംയുക്ത സൈനികാഭ്യാസം വെട്ടിച്ചുരുക്കിയിട്ടും പ്യോങ്‌യാങ് തങ്ങളുടെ ആയുധ പരീക്ഷണ പരമ്പരകളുമായി അതിവേഗം മുന്നോട്ടുപോകുന്നതിനിടെയാണ് ഏറ്റവും പുതിയ വിക്ഷേപണം നടന്നിരിക്കുന്നത്.








0 comments