ഈരാറ്റുപേട്ട-വാഗമൺ റോഡിൽ കാറുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു; യാത്രക്കാർ സുരക്ഷിതർ

അതിതീവ്ര മഴ റോഡിൽ ഗതാഗത തടസ്സം വന്നതിനെ തുടർന്ന് വാഗമൺ വഴിക്കടവ് ചെക്ക് പോസ്റ്റിൽ കുടുങ്ങിപ്പോയ വാഹനങ്ങൾ
കോട്ടയം : ഈരാറ്റുപേട്ട-വാഗമൺ റോഡിൽ കാരികാട് ടോപ്പിന് സമീപം മണ്ണിടിച്ചിൽ. രണ്ട് കാറുകൾക്ക് സമീപത്തേക്കാണ് മണ്ണിടിഞ്ഞ് വീണത്. അതേസമയം, കാറിലുണ്ടായിരുന്ന യാത്രക്കാർ സുരക്ഷിതരാണ്.
മേഖലയിൽ ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. വാഗമൺ - ഈരാറ്റുപേട്ട റോഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. റോഡിൽ ഗതാഗത തടസ്സമുണ്ടായതിനെ തുടർന്ന് വാഗമൺ വഴിക്കടവ് ചെക്ക് പോസ്റ്റിൽ വാഹനങ്ങൾ ഗതാഗതക്കുരുക്കിലാണ്. അതിതീവ്ര മഴയും മണ്ണിടിച്ചിൽ സാധ്യതയുമുള്ളതിനാൽ മലയോരമേഖലയിലൂടെയുള്ള അനാവശ്യ യാത്ര ഒഴിവാക്കണമെന്ന് അധികൃതർ നിർദേശം നൽകി.









0 comments