പുതുക്കാട് മുപ്ലിയം കോടാലി റോഡ് നിർമാണം ഉടൻ
ജനകീയ കമ്മിറ്റി സംയുക്ത യോഗം ചേര്‍ന്നു

പുതുക്കാട്
കിഫ്ബിഫണ്ട് 72.9 കോടി രൂപ ചെലവിൽ നിർമിക്കുന്ന പുതുക്കാട് മൂപ്ലിയം കോടാലി റോഡ് ജനകീയ കമ്മിറ്റി സംയുക്തയോഗം പുതുക്കാട് പഞ്ചായത്ത് ഹാളിൽ ചേര്‍ന്നു. കെ കെ രാമചന്ദ്രൻ എംഎൽഎ അധ്യക്ഷനായി. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി (ചെയർപേഴ്‌സൻ, മറ്റത്തൂർ ജനകീയ സമിതി), പഞ്ചായത്ത് പ്രസിഡന്റുമാരായ രതിബാബു (പുതുക്കാട് ജനകീയ സമിതി ചെയർപേഴ്‌സൺ), മീനമദനൻ (വരന്തരപ്പിള്ളി ജനകീയ സമിതി രക്ഷാധികാരി), ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് ന്തെരിഞ്ഞാമ്പിള്ളി (വരന്തരപ്പിള്ളി ജനകീയ സമിതി ചെയർമാൻ), കൺവീനർ സിന്റോ നന്തിപുലം, ജില്ലാ പഞ്ചായത്തംഗം കെ ജെ ഡിക്സൺ (കൺവീനർ പുതുക്കാട് ജനകീയ സമിതി), ബ്ലോക്ക് മെമ്പർമാരായ പി സി സുബ്രൻ, ഷാജു കാളിയങ്കര, സവിത ജിനൻ, ജനപ്രതിനിധികളായ കെ ജെ ജോജു, സി സി ബിജു, രാജു തളിയപറമ്പിൽ, ജോയ് മഞ്ഞളി എന്നിവര്‍ സംസാരിച്ചു. കെആർഎഫ്ബി എക്സിക്യുട്ടീവ് എന്‍ജിനിയർ സി കെ പ്രസാദ് പദ്ധതി വിശദീകരിച്ചു. കെഎസ്ഇബി യൂട്ടിലിറ്റി ഷിഫ്റ്റിങ് പ്രവൃത്തി പുരോഗമിക്കുന്നു. 190ഓളം വൈദ്യുതി പോസ്റ്റുകൾ മാറ്റി. 18.2 കി.മീറ്റർ ദൂരം, ആധുനിക എഫ്ഡിആർ നിലവാരത്തിൽ നിർമാണം ആരംഭിക്കുന്നതിനായി ആവശ്യമായ ഭൂമി ലഭ്യമാക്കുന്നതുൾപ്പെടെയുള്ള നടപടികൾ കാലതാമസം കൂടാതെ പൂർത്തീകരിക്കാൻ യോഗത്തിൽ തീരുമാനിച്ചു. ജനങ്ങളുടെ സഹകരണത്തോടെ റോഡുൾപ്പെടുന്ന പുതുക്കാട്, വരന്തരപ്പിള്ളി, മറ്റത്തൂർ പഞ്ചായത്തുകളിൽ സ്ഥലമുടമകൾ ഉൾപ്പെടെയുള്ളവരെ ഉൾപ്പെടുത്തി ജനകീയ സമിതിയുടെ യോഗം ചേരാനും തീരുമാനിച്ചു. 22ന് പകൽ രണ്ടിന് മറ്റത്തൂർ പഞ്ചായത്തിലെ ജനകീയ സമിതി യോഗം കുട്ടി അമ്പലം ഹാളിൽ ചേരും. പുതുക്കാട് പഞ്ചായത്ത് ജനകീയ സമിതി യോഗം 31ന് പകൽ രണ്ടിന് പുതുക്കാട് സർവീസ് ബാങ്ക് ചെങ്ങാലൂർ ബ്രാഞ്ച് ഹാളിലും വരന്തരപ്പിള്ളി പഞ്ചായത്ത് ജനകീയ സമിതി യോഗം 31ന് വൈകിട്ട് നാലിന് നന്തിപുലം ബാങ്ക് ഹാളിലും ചേരും.










0 comments