ad
Deshabhimani

തിരൂരങ്ങാടി താലൂക്ക്‌ ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗം അടച്ചുപൂട്ടി

ആളിക്കത്തി പ്രതിഷേധം

a

തിരൂരങ്ങാടി താലൂക്കാശുപത്രി ഗൈനക്കോളജി വിഭാഗം പൂട്ടിയതിനെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തിൽ 
ലേ ഓഫീസറെ ഉപരോധിക്കുന്നു

വെബ് ഡെസ്ക്

Published on Aug 20, 2026, 12:33 AM | 1 min read

തിരൂരങ്ങാടി

ഗൈനക്കോളജി വിഭാഗം അടച്ചുപൂട്ടിയതിനെതിരെ തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം. ലേ ഓഫീസർ കെ പ്രശാന്തിനെ ഓഫീസിൽ ഉപരോധിച്ചു. ഡോക്ടറില്ലാത്തതിനെ തുടർന്ന്‌ കഴിഞ്ഞ ദിവസം ഗർഭിണികളടക്കമുള്ളവർ സൂപ്രണ്ട് ഓഫീസിലെത്തി പ്രതിഷേധിച്ചിരുന്നു. ഡോക്ടറെ ഉടൻ നിയമിക്കണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച ഉച്ചയോടെയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ലേ ഓഫീസറെ ഉപരോധിച്ചത്. ഇതോടെ ആർഎംഒ ഡോ. സി എച്ച് ഹാഫിസ് റഹ്മാൻ സ്ഥലത്തെത്തി ഡിവൈഎഫ്ഐ നേതാക്കളുമായി ചർച്ച നടത്തി. കോട്ടക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഗൈനക്കോളജി അസി. സർജൻ ഡോ. എസ് ശിൽപയെ ജോലിക്രമീകരണത്തിലൂടെ തിരൂരങ്ങാടിയിലേക്ക് താൽക്കാലികമായി നിയമിക്കാനുള്ള തീരുമാനം രേഖാമൂലം നൽകി. തിരൂരങ്ങാടി താലൂക്കാശുപത്രിയിലെ അംജദ് കഴുംങ്ങുംതോട്ടത്തിലിനെ കോട്ടക്കലിലേക്കും മാറ്റി നിയമിക്കും. കേടുവന്ന എക്‌സറേ യൂണിറ്റ് നന്നാക്കാനുള്ള നടപടിയെടുക്കുമെന്ന ഉറപ്പും ലഭിച്ചു. സൂപ്രണ്ടിന്റെ താൽക്കാലിക ചുമതലയുള്ള ഡോക്ടർ ഉച്ചയോടെ ആശുപത്രി വിടുന്നത് ഡിവൈഎഫ്ഐ നേതാക്കൾ ആർഎംഒക്ക് പരാതിയായി നൽകി. വെള്ളിയാഴ്ച നടക്കുന്ന ഡോക്ടർമാരുടെ യോഗത്തിൽ ചർച്ചചെയ്ത് ഇതിന് പരിഹാരം കാണാമെന്ന ഉറപ്പും ചർച്ചയിലുണ്ടായി.

ഡിവൈഎഫ്ഐ തിരൂരങ്ങാടി ബ്ലോക്ക് സെക്രട്ടറി നിയാസ് തയ്യിൽ, വള്ളിക്കുന്ന് ബ്ലോക്ക് സെക്രട്ടറി കെ സുരേന്ദ്രമോഹൻ, തിരൂരങ്ങാടി ബ്ലോക്ക് പ്രസിഡന്റ്‌ എ വിശാഖ്, വള്ളിക്കുന്ന് ബ്ലോക്ക് പ്രസിഡന്റ്‌ കെ കെ അബ്ദുൽ മനാഫ്, കെ പി ബബീഷ്, ടി പി നന്ദു, കെ കേശവൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home