ad
Deshabhimani

ഉപ്പേരിയും പൊള്ളും

 ഓണവിപണി

ഓണ വിപണി മുന്നിൽകണ്ട് ഉപ്പേരി തയ്യാറാക്കുന്ന വ്യാപാരി. കോട്ടയം സെൻട്രൽ ജങ്‌ഷനിലെ കടയിലെ കാഴ്ച

വെബ് ഡെസ്ക്

Published on Aug 20, 2026, 01:58 AM | 1 min read

കോട്ടയം

ഏത്തക്കാ വിലയും വെളിച്ചെണ്ണ വിലയും കുത്തനെ കൂടിയതോടെ ഓണവിപണിയിൽ ഉപ്പേരി പൊള്ളും. വില കൂടുതലാണെങ്കിലും കടകന്പോളങ്ങളിൽ ഉപ്പേരി വിപണി സജീവമാണ്‌. വില വർധന വിൽപ്പനയെ ബാധിക്കുമോ എന്ന ആശങ്കയിലാണ്‌ വ്യാപാരികൾ. ഏത്തയ്‌ക്കാ ഉപ്പേരിയ്ക്കും ശർക്കരവരട്ടിക്കും കിലോഗ്രാമിന് 480 രൂപയാണ്‌. കിലോഗ്രാമിന്‌ 80 രൂപയോളമാണ്‌ ഉപ്പേരിക്ക്‌ വില കൂടിയിരിക്കുന്നത്‌. കളിയടക്കക്ക്‌ കിലോയ്‌ക്ക്‌ 250 രൂപയും. നാടൻ കായുടെ വരവ്‌ കുറഞ്ഞതോടെ ഏത്തയ്‌ക്ക്‌യ്‌ക്ക്‌ വില കൂടി നിൽക്കുകയാണ്‌. കിലോയ്ക്ക് 80 -– 90 രൂപ വരെയായി. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ജില്ലയിൽ ഏത്തവാഴക്കൃഷി വ്യാപകമായി നശിച്ചതും നാടൻ കായകളുടെ ലഭ്യതക്കുറവിന്‌ കാരണമായി. ഓണക്കാലമായതോടെ വെളിച്ചെണ്ണയ്‌ക്കും ഓരോ ദിവസവും വില കൂടുകയാണ്‌. ലിറ്ററിന് 280 – 300 രൂപയാണ്‌ വെളിച്ചെണ്ണ വില. വെളിച്ചെണ്ണയിൽ വറുത്തെടുത്ത ഉപ്പേരിക്കാണ്‌ കൂടുതൽ ഡിമാൻഡ്‌. അതുകൊണ്ട്‌ വെളിച്ചെണ്ണ ചിപ്‌സാണ്‌ കൂടുതലും വിൽപനയ്‌ക്കെത്തിക്കുന്നത്‌. മറ്റ്‌ എണ്ണകളിൽ വറുത്തെടുക്കുന്ന ചിപ്‌സ്‌ കുറഞ്ഞ വിലയിൽ വിൽപ്പനയ്‌ക്കുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home