ad
Deshabhimani

പി കൃഷ്‌ണപിള്ളയെ അനുസ്‌മരിച്ച്‌ ജില്ല

പി കൃഷ്‌ണപിള്ള ദിനാചരണത്തോടനുബന്ധിച്ച്‌ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ പോളയത്തോട്‌ 
എൻ എസ്‌ സ്‌മാരകത്തിൽ ജില്ലാ സെക്രട്ടറി എസ്‌ സുദേവൻ പതാക ഉയർത്തുന്നു

പി കൃഷ്‌ണപിള്ള ദിനാചരണത്തോടനുബന്ധിച്ച്‌ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ പോളയത്തോട്‌ 
എൻ എസ്‌ സ്‌മാരകത്തിൽ ജില്ലാ സെക്രട്ടറി എസ്‌ സുദേവൻ പതാക ഉയർത്തുന്നു

വെബ് ഡെസ്ക്

Published on Aug 20, 2026, 12:32 AM | 1 min read

കൊല്ലം

കേരളത്തിലെ കമ്യൂണിസ്റ്റ് പാർടിയുടെ സ്ഥാപക സെക്രട്ടറി പി കൃഷ്‌ണപിള്ളയുടെ വീറുറ്റ ഓർമകൾ പുതുക്കി ജില്ല. 78–ാം ചരമ വാർഷികാചരണത്തിന്റെ ഭാഗമായി സിപിഐ എം ജില്ലാ, ഏരിയ കമ്മിറ്റി ഓഫീസുകളിൽ പതാക ഉയർത്തി. പുഷ്‌പാർച്ചനയും ഉണ്ടായി. കൊടി തോരണങ്ങളാൽ പാർടി ഓഫീസുകൾ അലങ്കരിച്ചിരുന്നു. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ പോളയത്തോട്‌ എൻ എസ്‌ സ്‌മാരക മന്ദിരത്തിൽ ജില്ലാ സെക്രട്ടറി എസ്‌ സുദേവൻ പതാക ഉയർത്തി. സംസ്ഥാന കമ്മിറ്റി അംഗം എസ്‌ ജയമോഹൻ, കൊല്ലം ഇ‍ൗസ്റ്റ് ഏരിയ സെക്രട്ടറി എ പുഷ്‌പരാജൻ എന്നിവർ പങ്കെടുത്തു. ലോക്കൽ, ബ്രാഞ്ച്‌ കേന്ദ്രങ്ങളിലും പതാക ഉയർത്തി പുഷ്‌പാർച്ചന നടന്നു. വിവിധ കേന്ദ്രങ്ങളിൽ അനുസ്‌മരണ പരിപാടികളും സംഘടിപ്പിച്ചു. കൊട്ടിയം ധവളക്കുഴിയിൽ ദേശാഭിമാനി കൊല്ലം യൂണിറ്റിൽ പി കൃഷ്‌ണപിള്ള ദിനാചരണം നടന്നു. സിപിഐ എം ജില്ലാ സെക്രട്ടറി എസ്‌ സുദേവൻ പതാക ഉയർത്തി അനുസ്‌മരണ പ്രഭാഷണം നടത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home