ad
Deshabhimani

മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റം

ജീവനക്കാര്‍ ഇന്ന് കയ്പുനീർ കുടിച്ച് 
പ്രതിഷേധിക്കും

transfer

മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റത്തിനെതിരെ ആരോഗ്യവകുപ്പിൽ നടക്കുന്ന അനിശ്ചിതകാല സമരത്തിന്റെ ഏഴാംദിവസം എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം പി ഡി സാജൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 20, 2026, 01:51 AM | 1 min read

കൊച്ചി


ആരോഗ്യവകുപ്പിൽ നടക്കുന്ന മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റത്തിനെതിരെ നടക്കുന്ന അനിശ്ചിതകാല സമരം എട്ടാംദിവസത്തിലേക്ക്. വകുപ്പ് അധികാരികൾ ആവശ്യങ്ങള്‍‌ അംഗീകരിക്കാത്തതിനാല്‍ വ്യാഴാഴ്ച ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിനുമുന്നിൽ ജീവനക്കാര്‍ കയ്പുനീർ കുടിച്ച് പ്രതിഷേധിക്കും.


ഏഴാം ദിവസമായ ബുധനാഴ്ച കേരള എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം പി ഡി സാജൻ സമരം ഉദ്ഘാടനം ചെയ്തു. കെജിഎൻഎ ജില്ലാ സെക്രട്ടറിയറ്റ് അംഗം മുഹമ്മദാലി അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം ഉണ്ണി ജോസ്, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയറ്റ് അംഗം വി പ്രേം, യൂണിയൻ ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ എസ് ഹരിദാസ്, യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി ടി വി സിജിൻ എന്നിവര്‍ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home