രാസലഹരി വിൽപ്പന: റിട്ട. എസ്‌പിയുടെ മകനടക്കം 2 പേർ പിടിയിൽ

തൃശൂർ
ബൈക്കിലെത്തി രാസലഹരി വിൽപ്പന നടത്തിയ രണ്ടു പേർ അറസ്‌റ്റിൽ. റിട്ട. എസ്‌പി ഉണ്ണിരാജയുടെ മകൻ ചിയ്യാരം ചന്ദ്രി നിവാസിൽ അഭിജിത്ത് (21), വിയ്യൂർ വടക്കൻ വീട്ടിൽ റോജർ വി ദേവസി (31) എന്നിവരെയാണ് എക്‌സൈസ് സംഘം അറസ്‌റ്റുചെയ്തത്. ചൊവ്വ രാത്രി 8.50നായിരുന്നു സംഭവം. ചിയ്യാരം കൂർക്കഞ്ചേരി റോഡിന്റെ തെക്കുവശത്തുള്ള മോഹന ഫാർമസിയുടെ മുന്നില്‍ ബൈക്കിലെത്തി എംഡിഎംഎ കൈമാറാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. അഞ്ച് ഗ്രാം എംഡിഎംഎയും ഇവരിൽനിന്ന് പിടിച്ചെടുത്തു. എക്‌സൈസ് സ്‌ക്വാഡ് ഓഫീസിലെ ഇൻസ്‌പെക്ടർ എൻ സുദർശന കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.










0 comments