ഐഷി ഘോഷിന് സ്വീകരണം നൽകി

ഐഷി ഘോഷിന് സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ നൽകിയ സ്വീകരണത്തിൽ ജില്ലാ സെക്രട്ടറി എസ് സതീഷ് ഷാൾ അണിയിക്കുന്നു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി എൻ മോഹനൻ സമീപം
കൊച്ചി
എസ്എഫ്ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയും ജന്തർമന്തർ സമരനായികയുമായ ഐഷി ഘോഷിന് സിപിഐ എം ജില്ലാ കമ്മിറ്റി സ്വീകരണം നൽകി. ജില്ലാ കമ്മിറ്റി ഓഫീസായ ലെനിൻ സെന്ററിൽ എത്തിയ ഐഷി ഘോഷിനെ ജില്ലാ സെക്രട്ടറി എസ് സതീഷ്, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി എൻ മോഹനനൻ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
എസ് സതീഷ് ഷാൾ അണിയിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളും ജില്ലാകമ്മിറ്റി അംഗങ്ങളും പങ്കെടുത്തു. കൊച്ചി ദേശാഭിമാനി ഓഫീസിലെത്തിയ ഐഷി ഘോഷിനെ ന്യൂസ് എഡിറ്റർ ടി ആർ അനിൽകുമാറിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.










0 comments