ad
Deshabhimani

മാങ്ങാട് കൃഷ്ണപിള്ള 
സ്മാരക മന്ദിരം തുറന്നു

മാങ്ങാട് കൃഷ്ണപിള്ള സ്മാരകമന്ദിരം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ, ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, സംസ്ഥാന കമ്മിറ്റി അംഗം ടി വി രാജേഷ് എന്നിവർ സമീപം

വെബ് ഡെസ്ക്

Published on Aug 20, 2026, 02:45 AM | 1 min read

കല്യാശേരി

ആധുനീക സജ്ജീകരണങ്ങളോടെ സിപിഐ എം കല്യാശേരി ഈസ്റ്റ് ലോക്കൽ കമ്മിറ്റി ഓഫീസിനുവേണ്ടി നിർമിച്ച മാങ്ങാട് കൃഷ്ണപിള്ള സ്മാരക മന്ദിരം സിപിഐ എം പിബി അംഗവും പ്രതിപക്ഷനേതാവുമായ പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ദേശീയപാത വികസനത്തിന്റെ ഭാഗമായാണ് പഴയ മന്ദിരം പൊളിച്ചുമാറ്റിയത്. ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അധ്യക്ഷനായി. എം പി നാരായണൻ നമ്പ്യാർ ഹാൾ കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജനും ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം സംസ്ഥാന കമ്മിറ്റിയംഗം ടി വി രാജേഷും ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി കെ നാരായണൻ പതാക ഉയർത്തി. ജില്ലാ കമ്മിറ്റിയംഗം പി ഗോവിന്ദൻ ,ഏരിയാ കമ്മിറ്റിയംഗം ഇ വേണുഗോപാലൻ, ലോക്കൽ സെക്രട്ടറി കെ ലക്ഷ്മണൻ എന്നിവർ സംസാരിച്ചു. ഏരിയാ കമ്മിറ്റിയംഗം ടി ടി ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.

deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home