ദീപ്‌ത സ്‌മരണകളുയർത്തി 26 ദീപശിഖ

തൃശൂർ
ധീര രക്തസാക്ഷികളുടെ ജ്വലിക്കുന്ന സ്‌മരണകളുയർത്തി ഡിവൈഎഫ്‌ഐ പതിനാറാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ജില്ലയിൽ 26 ദീപശിഖാ പ്രയാണം. യുവ അത്‌ലീറ്റുകൾ ദീപശിഖകളുമേന്തി സമ്മേളന നഗരിയിലേക്ക് നീങ്ങി. ജാഥകൾക്ക് വഴി നീളെ യുവാക്കൾ അഭിവാദ്യമേകി. കൊടുങ്ങല്ലൂരിലെ കെ യു ബിജുവിന്റെ രക്തസാക്ഷി മണ്ഡപത്തിൽ ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗങ്ങളായ അഡ്വ. ഗ്രീഷ്‌മ അജയഘോഷ് ക്യാപ്‌റ്റനും അഡ്വ. ആർ രാഹുൽ മാനേജരുമായ പ്രധാന ജാഥ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ എൻ ബാലഗോപാൽ ഉദ്‌ഘാടനം ചെയ്‌തു. 25 ഉപജാഥയും ജില്ലയിൽ പ്രയാണം നടത്തി. രക്തസാക്ഷികൾ, ഉദ്‌ഘാടകൻ, ജാഥാക്യാപ്‌റ്റൻ എന്ന ക്രമത്തിൽ: ടി എസ് മുരളീധരൻ– അന്പാടി വേണു ,സി കെ ഹാരിസ് , ചെമ്പനേഴത്ത് രാജു– പി കെ ഡേവിസ്. പി ബി ഹിമ. കെ ഡി കണ്ണൻ– കെ വി രാജേഷ്, അമൽ ടി പ്രേമൻ. സി എൻ ബിനേഷ്– അഡ്വ. വി കെ ജ്യോതി പ്രകാശ്, എ എൻ നിസാർ. ഐ കെ ധനീഷ്– എം എ ഹാരിസ് ബാബു, ബി എസ് ജ്യോത്സന. സി ജി രാജീവ്– ടി അഭിജിത്, പി എച്ച് മണികണ്‌ഠൻ. ഷിഹാബുദ്ദീൻ – എ കെ ഹുസൈൻ, എം എം മേഘ്‌ന. മുജീബ് റഹ്മാൻ– എ കെ ഹുസൈൻ, പ്രേംശങ്കർ. പി എസ് ഫാസിൽ– സി സുമേഷ്, കെ സച്ചിൻ. ഷെമീർ– ടി ടി ശിവദാസ്, കെ എസ് അനൂപ്. തെക്കത്ത് കൃഷ്ണൻ– എം ബാലാജി, ഹസൻ മുബാറക്. എ ബി ബിജേഷ്– എൻ ആർ ബാലൻ, എ വി നിധിൻ. പി യു സനൂപ്– സേവ്യർ ചിറ്റിലപ്പിള്ളി, കെ എം ജിജിൻ. സി ടി ബിജു– സേവ്യർ ചിറ്റിലപ്പിള്ളി, കെ ആർ പ്രശാന്ത്. ഇ കെ ബാലൻ– ടി ശശിധരൻ, കണ്ണൻ അയ്യന്തോൾ. കെ ആർ തോമസ്– ആർ ബിന്ദു, എൻ ജി സന്ദീപ്. കെ ആർ വിൻസന്റ്– യു പി ജോസഫ്, നിധിൻ പുല്ലൻ. സി എസ് ബിനോയ്– പി കെ ഷാജൻ, ഇ ഡി ദിലീഷ്. കെ എസ് ഷിബു– കെ എസ് സെന്തിൽകുമാർ, അഖിൽ ബാബു. എം വി മണികണ്ഠൻ– എം കെ കണ്ണൻ, വി എസ് ആദിത്യ. ആർ കെ കൊച്ചനിയൻ– എം എം വർഗീസ്, രജില ജയൻ. ഐനസ് ആന്റണി– കെ കെ രാമചന്ദ്രൻ, ടി എസ് വിഷ്‌ണു. എ കെ ബാബു– സി ധനുഷ്‌കുമാർ, ഐ എസ് അക്ഷയ്. വി കെ മനോജ്– ടി കെ സന്തോഷ്, പി വി ബിനു. ടി എസ് മാഹിൻ– അഡ്വ. കെ ആർ വിജയ, സാന്ദ്ര മോഹൻ.








0 comments