ad
Deshabhimani

ദേശീയ പാരാ സ്വിമ്മിങ്‌

7 മെഡലുകളുമായി 
കേരള താരങ്ങൾ

ദേശീയ പാരാ സ്വിമ്മിങ്  ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ കേരള താരങ്ങൾ
വെബ് ഡെസ്ക്

Published on Jun 11, 2026, 12:35 AM | 1 min read

തൃശൂർ

ബംഗളൂരുവിൽ നടന്ന 26–-ാമത് ജൂനിയർ, സബ് ജൂനിയർ നാഷണൽ പാരാ സ്വിമ്മിങ്‌ ചാമ്പ്യൻഷിപ്പിൽ മികച്ച നേട്ടവുമായി കേരള താരങ്ങൾ. നാല്‌ സ്വർണവും മൂന്നുവെങ്കലവും നേടി കേരളം മികച്ച നേട്ടമുണ്ടാക്കി. കേരളത്തിനുവേണ്ടി ഡി ഹരീന മൂന്ന് സ്വർണ മെഡലുകൾ നേടി മത്സരത്തിലെ ശ്രദ്ധാകേന്ദ്രമായി. 50 മീറ്റർ ബാക്ക്സ്ട്രോക്ക്, 50 മീറ്റർ ഫ്രീസ്റ്റൈൽ, 100 മീറ്റർ ബാക്ക്സ്ട്രോക്ക് ഇനങ്ങളിലായിരുന്നു ഹരീനയുടെ സ്വർണനേട്ടം. ആൻ മൂക്കൻ 200 മീറ്റർ ഫ്രീസ്റ്റൈലിലും 100 മീറ്റർ ബാക്ക്സ്ട്രോക്കിലും വെങ്കല മെഡലുകൾ നേടി. പി വഗീഷ് 50 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്കിൽ സ്വർണവും 100 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്കിൽ വെങ്കല മെഡലും നേടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home