കടിയേറ്റത് 9 പേർക്ക്
ചൂനാട് ഭീതി വിതച്ച് പേപ്പട്ടി

പേപ്പട്ടിയുടെ ആക്രമണത്തിൽ കണ്ണിന് പരിക്കേറ്റ അഹമ്മദ് കുഞ്ഞ്
ചാരുംമൂട്
പേവിഷം ബാധിച്ച തെരുവ്നായയുടെ ആക്രമണത്തിൽ ചൂനാട് വടക്കേ ജങ്‌ഷനിലുണ്ടായിരുന്ന ഒന്പത് പേർക്ക് കടിയേറ്റു. സ്വകാര്യാശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരൻ അശോകൻ (64), വിശ്വനാഥൻ (78), വഴുതാനത്ത് അഹമ്മദ് കുഞ്ഞ് (67), ശ്രീനന്ദനം വീട്ടിൽ ചിഞ്ചു (37), വർക്-ഷോപ്പ് ജീവനക്കാരൻ മനീഷ് ഭവനത്തിൽ ആനന്ദൻ (63), കൊച്ചുതറയിൽ പങ്കജാക്ഷി (68), കൗസല്യ (53), മുത്തുബീവി (61), വിജയമ്മ എന്നിവരെയാണ് നായ ആക്രമിച്ചത്. വെറ്ററിനറി മെഡിക്കൽ ഓഫീസർ വേണുഗോപാൽ സ്ഥലത്തെത്തി ഡോഗ് ക്യാച്ചേഴ്സിന് നൽകിയ നിർദേശത്തെതുടർന്ന് പകൽ രണ്ടോടെ ചൂനാട് യു പി സ്കൂളിന് സമീപത്ത് നിന്നും നായയെ പിടികൂടി തിരുവല്ല ജില്ലാ വെറ്ററിനറി ആശുപത്രിയിലെത്തിച്ചു. പ്രദേശവാസികളുടെ സഹകരണത്തോടെയാണ് നായയെ വേഗത്തിൽ പിടികൂടാനായത്. തുടർന്ന് പേവിഷബാധ സ്ഥിരീകരിച്ചു. നായ മാർക്കറ്റിലെ മറ്റുപല നായ്ക്കളെയും ആക്രമിച്ചതായി നാട്ടുകാർ പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള സമ്പർക്കമുണ്ടായിട്ടുള്ളവർ പ്രാഥമിക ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.








0 comments