ലഹരിഗുളികകളുമായി 2 പേര്‍ പിടിയിൽ

ആലപ്പുഴ
ലഹരി ഗുളികകളുമായി രണ്ടുപേരെ കനകക്കുന്ന് പൊലീസ് പ്രത്യേക സ്‍ക്വാഡ് അറസ്‌റ്റ് ചെയ്‍തു. മുതുകുളം ഹൈസ്‍കൂള്‍ ജങ്ഷനിൽനിന്ന് 56 നൈട്രോസ്‍പാം ഗുളികകള്‍ ഇവരിൽനിന്ന് പിടിച്ചെടുത്തു. പഴവീട് ശങ്കരശേരിവെളി വീട്ടിൽ മനു ശങ്കർ (33), പുന്നപ്ര വാടയ്‍ക്കൽ വലിയപുരക്കൽ വീട്ടിൽ ഷിജോപ്പി എന്ന ഷിജോ വർഗീസ് (35) എന്നിവരെയാണ് അറസ്‌റ്റ് ചെയ്‍തത്. നിരവധി വധശ്രമക്കേസുകളിലും മയക്കുമരുന്ന് കേസുകളിലും പ്രതിയായ ആളാണ് കളർകോട് സ്വദേശിയായ മനു ശങ്കറെന്നും മയക്കുമരുന്ന് കേസിൽ നേരത്തെ ഉൾപ്പെട്ടിട്ടുള്ളയാളാണ് ഷിജോ വർഗീസെന്നും പൊലീസ് പറഞ്ഞു. ഇവരെ റിമാൻഡ് ചെയ്‍തു.








0 comments