മദ്യലഹരിയിൽ അടിപിടി; 5 പേർ അറസ്‌റ്റിൽ

കോവളം
അടിമലത്തുറയിൽ മദ്യലഹരിയിൽ യുവാക്കൾ തമ്മിൽ അടിപിടി. ഒരാൾക്ക് തലയ്ക്ക് ഗുരുതര പരിക്ക്. അഞ്ചുപേരെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വ രാത്രി നടന്ന സംഭവത്തിൽ അടിമലത്തുറ സ്വദേശി അഗീഷി (23)നാണ് ഗുരുതര പരിക്കേറ്റത്. അടിമലത്തുറ നിവാസികളായ ഫൈസൽ (35), ഷാജി (25), ആൽഫിൻ (25), സനൽരാജ് (20), ജോൺബ്രിട്ടോ (27) എന്നിവരാണ് അറസ്‌റ്റിലായത്. പ്രതികളിൽ ഫൈ സൽ സ്‌റ്റേഷനിലെ റൗഡി ലിസ്റ്റിലുൾപ്പെട്ട ആളാണെ്. മറ്റൊരു കേസിൽ റിമാൻഡിലായി കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയതിനു ശേഷമാണ് ഈ കേസിൽ പ്രതിയായത്. ആയുധമുപയോഗിച്ചുള്ള ആക്രമണത്തിൽ നെറ്റിയിലും മൂക്കിലും ഗുരുതര പരിക്കേറ്റ അഗീഷ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. എസ്എച്ച്ഒ വി ഡി റെജിരാജ് എസ്ഐമാരായ പ്രശാന്ത്, ആന്റണി, സിപിഒമാരായ വിനയൻ, റെജിൻ, ഷെഫിൻ, ജസ്റ്റിൻ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതി റിമാൻഡ് ചെയ്തു.








0 comments