‘അർജന്റീന’ യെ കീഴടക്കി ‘ബ്രസീൽ’

കാഞ്ഞങ്ങാട് ലോകകപ്പ് ഫുട്ബോളിന്റെ വരവറിയിച്ച് ബ്രസീൽ, അർജന്റീന ടീമുകളുടെ ആരാധകരായി ഗ്രൗണ്ടിലിറങ്ങിയ അജാനൂർ പഞ്ചായത്തംഗങ്ങളും ജീവനക്കാരും സൗഹൃദ ഫുട്ബോൾ മത്സരത്തിൽ മാറ്റുരച്ചു. പടിഞ്ഞാറേക്കര ടർഫ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച വാശിയേറിയ മത്സരത്തിൽ ‘ബ്രസീൽ’ ടീമിനായി പഞ്ചായത്തംഗങ്ങളും ‘അർജന്റീന’ക്കായി ജീവനക്കാരും കളത്തിലിറങ്ങി. ഒന്നിനെതിരെ ആറ് ഗോളുകൾക്ക് ‘അർജന്റീന’യെ കീഴടക്കി ‘ബ്രസിൽ’ ജേതാക്കളായി. ‘ബ്രസീലിനെ’ പ്രതിനിധീകരിച്ച പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ കൂടിയായ എ തമ്പാൻ മികച്ച കളിക്കാരനായി. വനിതകൾക്കായി പ്രത്യേക ഷൂട്ടൗട്ട് മത്സരവും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി വി തുളസി ഉദ്ഘാടനംചെയ്‌തു. വൈസ് പ്രസിഡന്റ് മൂലക്കണ്ടം പ്രഭാകരൻ, അസി. സെക്രട്ടറി ടി ഷൈജു എന്നിവർ സംസാരിച്ചു.








0 comments