ad
Deshabhimani

എവിടെ ചെന്നാലും കേൾക്കുന്നത്‌ ചികിത്സാപ്പിഴവിനെക്കുറിച്ച്‌

പ്രതിപക്ഷത്തിരിക്കുമ്പോൾ എന്തുംപറയാം; 
ഇനി പറ്റില്ലെന്ന്‌ മുരളീധരൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 11, 2026, 03:30 AM | 1 min read

കോഴിക്കോട്‌

ചികിത്സാപ്പിഴവിനെക്കുറിച്ച്‌ പ്രതിപക്ഷത്തിരിക്കുമ്പോൾ പറഞ്ഞതുപോലെ പറയാൻ ഭരണത്തിലിരിക്കുന്ന മന്ത്രിക്ക്‌ സാധിക്കില്ലെന്ന്‌ ആരോഗ്യമന്ത്രി കെ മുരളീധരൻ. കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷത്തിരിക്കുമ്പോൾ എന്തും പറയാം. എന്നാൽ മന്ത്രിയെന്ന നിലയിൽ അതുപറ്റില്ല. എവിടെ ചെന്നാലും ചികിത്സാപ്പിഴവിനെക്കുറിച്ചാണ്‌ പറയുന്നത്‌. പറയുന്നത്‌ കേട്ടാൽ എല്ലായിടത്തും ചികിത്സാപ്പിഴവാണെന്ന്‌ തോന്നും. അങ്ങനെ പ്രചാരണം നടത്തിയാൽ, സർക്കാർമേഖലയിൽ ജോലിക്കായി കടന്നുവരാൻ ആർക്കും ധൈര്യമുണ്ടാകില്ല. മെഡിക്കൽ കോളേജിൽ രോഗിയുടെ മുറിവിൽ പുഴുവരിച്ച സംഭവത്തിൽമാത്രമാണ്‌ താൻ നടപടി സ്വീകരിച്ചത്‌. എല്ലാ പരാതിയിലും നടപടിയെടുക്കാനാവില്ല. സർക്കാർ ആശുപത്രികളാണ്‌ സാധാരണക്കാരന്‌ ആശ്രയം. തിരക്ക്‌ കൂടുമ്പോൾ കാര്യക്ഷമത കുറയാൻ സാധ്യതയുണ്ട്‌. യുട്യൂബ്‌ ചാനലുകൾ പറയുന്നതുകേട്ട്‌ ആർക്കും പ്രവർത്തിക്കാനാവില്ല. പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്നതിന്‌ ആരോഗ്യവകുപ്പ്‌ മാത്രമല്ല കുറ്റവാളികൾ. മറ്റ്‌ പല കാരണങ്ങളുമുണ്ട്‌. ഉമ്മൻചാണ്ടി ഇൻഷുറൻസ്‌ പദ്ധതി നടപ്പാക്കുന്നത്‌ എങ്ങനെയെന്ന്‌ തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. വകുപ്പ്‌ മേധാവികളുമായുള്ള കൂടിക്കാഴ്ചയ്‌ക്കുശേഷം മന്ത്രി വാർഡുകൾ സന്ദർശിച്ചു. ബീച്ച്‌ ആശുപത്രിയും സന്ദർശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home