ad
Deshabhimani

വെർച്വൽ പൊലീസ്‌ സ്റ്റേഷന്റെ 
സാധ്യത പരിശോധിക്കും: 
ചെന്നിത്തല

മുൻ ഡിജിപി എ ഹേമചന്ദ്രൻ എഴുതിയ "അധികാരത്തിന്റെ വഴി 
അനീതിയുടെയും'  പുസ്തകം മന്ത്രി രമേശ് ചെന്നിത്തല  ബിന്ദുവിന് നൽകി 
പ്രകാശിപ്പിക്കുന്നു

മുൻ ഡിജിപി എ ഹേമചന്ദ്രൻ എഴുതിയ "അധികാരത്തിന്റെ വഴി 
അനീതിയുടെയും' പുസ്തകം മന്ത്രി രമേശ് ചെന്നിത്തല ബിന്ദുവിന് നൽകി 
പ്രകാശിപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Jun 11, 2026, 03:32 AM | 1 min read

തിരുവനന്തപുരം

കേരളത്തിൽ വെർച്വൽ പൊലീസ്‌ സ്റ്റേഷനുകളുടെ സാധ്യത പരിശോധിക്കുമെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല പറഞ്ഞു. പുതിയ കാലത്ത്‌ അത്‌ അനിവാര്യമാണ്‌. രാജ്യത്ത്‌ ഒന്നാമതുളള കേരള പൊലീസിനെ ലോകോത്തരമാക്കുകയാണ്‌ അടുത്ത ഘട്ടമെന്നും അദ്ദേഹം പറഞ്ഞു. മുൻ ഡിജിപി എ ഹേമചന്ദ്രന്റെ സർവീസ്‌ സ്റ്റോറി ‘അധികാരത്തിന്റെ വഴി, അനീതിയുടേയും’ എന്ന പുസ്‌തകം പ്രകാശിപ്പിക്കുകയായിരുന്നു ചെന്നിത്തല. ആഭ്യന്തരമന്ത്രിയുടെ പൊലീസ്‌ ഉപദേശകൻകൂടിയാണ്‌ എ ഹേമചന്ദ്രൻ. ബിന്ദു പുസ്‌തകം ഏറ്റുവാങ്ങി. എം ജി രാധാകൃഷ്‌ണൻ പുസ്‌തകപരിചയം നടത്തി. എ ഹേമചന്ദ്രൻ സംസാരിച്ചു. രവി ഡിസി സ്വാഗതം പറഞ്ഞു. ‘നീതി എവിടെ’ എന്ന പുസ്‌തകത്തിനുശേഷമുള്ള എ ഹേമചന്ദ്രന്റെ രണ്ടാമത്തെ സർവീസ്‌ സ്റ്റോറിയാണ്‌ ‘അധികാരത്തിന്റെ വഴി, അനീതിയുടേയും’. ഡിസി ബുക്‌സാണ്‌ പ്രസാധനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home