ad
Deshabhimani

സ്കൂട്ടറിൽ കാറിടിച്ച് അധ്യാപികയ്‌ക്ക് പരിക്ക്

പഴകുറ്റിയിൽ സ്കൂട്ടറിൽ കാറിടിച്ചുണ്ടായ അപകടത്തിൽ ഓടയിലേക്ക്‌ വീണ 
സ്‌കൂട്ടർയാത്രക്കാരിയെ രക്ഷിക്കാനുള്ള ശ്രമം

പഴകുറ്റിയിൽ സ്കൂട്ടറിൽ കാറിടിച്ചുണ്ടായ അപകടത്തിൽ ഓടയിലേക്ക്‌ വീണ 
സ്‌കൂട്ടർയാത്രക്കാരിയെ രക്ഷിക്കാനുള്ള ശ്രമം

വെബ് ഡെസ്ക്

Published on Jun 11, 2026, 02:21 AM | 1 min read

നെടുമങ്ങാട്

സ്കൂട്ടറിൽ കാറിടിച്ച് അധ്യാപികയ്‌ക്ക് ഗുരുതര പരിക്ക്. സ്കൂട്ടറിന്റെ കിക്കർ കണ്ണിൽ തുളച്ചുകയറി. കഴിഞ്ഞദിവസം രാവിലെ പഴകുറ്റി മേലാങ്കോട് റോഡിലായിരുന്നു അപകടം. പഴകുറ്റിയിലെ സ്വകാര്യ സ്കൂളിലെ അധ്യാപിക ശാലിനിക്കാണ് പരിക്കേറ്റത്. രാവിലെ സ്കൂട്ടറിൽ മേലാങ്കോട് റോഡുവഴി സ്കൂളിലേക്ക്‌ പോകുകയായിരുന്നു ശാലിനി. എതിരെ അമിതവേഗത്തിൽ വന്ന കാർ ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറുമായി ഓടയിൽ വീണ ശാലിനിയുടെ കണ്ണിൽ സ്കൂട്ടറിന്റെ കിക്കർ തുളഞ്ഞുകയറി. അഗ്നി രക്ഷാസേന എത്തിയാണ് തുളഞ്ഞുകയറിയ കിക്കർ കണ്ണിന്റെ ഭാഗത്തുനിന്ന്‌ ഊരിമാറ്റി ശാലിനിയെ ആശുപത്രിയിൽ എത്തിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home