ad
Deshabhimani

കുറുഞ്ചേരിക്കാർ ഒരുങ്ങി

കുറുഞ്ചേരിയിൽ ബ്രസീൽ ഫാൻസ് സ്ഥാപിച്ച ബോർഡ്
വെബ് ഡെസ്ക്

Published on Jun 11, 2026, 03:00 AM | 1 min read

ഭീഭനടി കിഴക്കൻ മലയോരമായ കുറുഞ്ചേരിയിലും ലോകകപ്പ്‌ ആരവത്തിലാണ്‌. കുറുഞ്ചേരി എ കെ ജി വായനശാലയുടെ പരിസരം പ്രിയ ടീമുകളുടെ ബോർഡുകൾ ഉയർന്നു കഴിഞ്ഞു. എല്ലാവർക്കും ഒരുമിച്ചിരുന്ന് ബിഗ്‌ സ്‌ക്രീനിൽ ഫുട്ബോൾ ആസ്വദിക്കാൻ സൗകര്യം കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ്‌ കാലത്ത് തന്നെ എ കെ ജി വായനശാലയിൽ ഒരുക്കിയിരുന്നു. ഇതിനായി ആരാധകരും നാട്ടുകാരും വായനശാലയും എല്ലാംചേര്‍ന്ന് 75000 രൂപ മുടക്കി പ്രൊജക്ടറും വാങ്ങിയാണ് സൗകര്യം ഒരുക്കിയത്. മലയോരത്ത് ടിവിയുടെ മുന്നിൽ ചടഞ്ഞിരുന്നു കളിയാസ്വദിക്കുക എന്നതിനപ്പുറം ടീമുകളെക്കുറിച്ചുള്ള വിലയിരുത്തലുകളും സൗഹൃദ മത്സരങ്ങളുമായി കാൽപ്പന്ത് കളിയെ സർഗാത്മ തലത്തിലെത്തിക്കാൻ വിപുലമായ തയ്യാറെടുപ്പിലാണ് ഫുട്ബോൾ പ്രേമികൾ. അർജന്റീന, ബ്രസീൽ എന്നി ടീമുകൾക്കാണ് ആരാധകർ കൂടുതൽ. വരും ദിവസങ്ങളി സൗഹൃദ മത്സരങ്ങൾ ഒരുക്കാനുള്ള ശ്രമത്തിലാണ് ആരാധകർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home