ബിരുദ പരീക്ഷയിൽ 7 റാങ്കുകാർ
റാങ്കിൽ തിളങ്ങി എസ്ഡി കോളേജ്

ആലപ്പുഴ
കേരള സർവകലാശാല 2026-–ലെ ബിരുദ പരീക്ഷാഫലങ്ങളിൽ ആലപ്പുഴ എസ്ഡി കോളേജിന് മികച്ച നേട്ടം. വിവിധ വിഷയങ്ങളിലായി ഏഴ് പേർ ആദ്യമൂന്ന് റാങ്കുകൾ നേടി. ബിഎ ഹിന്ദി വിഭാഗത്തിലെ എസ് സുനിതയും ബിഎസ്‌സി മൈക്രോബയോളജി വിഭാഗത്തിൽ ഡി ധനുശ്രീയും ഒന്നാം റാങ്ക് നേടി. ബിഎ മലയാളം വിഭാഗത്തിലെ പി ജെ അനവദ്യ, ബിഎസ്‌സി മൈക്രോബയോളജി വിഭാഗത്തിലെ ബി ദേവിക, ബികോം വിഭാഗത്തിലെ സുദർശന വി ഭട്ട് എന്നിവർ രണ്ടാം റാങ്ക് കരസ്ഥമാക്കി. ബിഎസ്‌സി സുവോളജി വിഭാഗത്തിലെ ആർ ലക്ഷ്മിയും ബിഎസ്‌സി മൈക്രോബയോളജി വിഭാഗത്തിലെ ആദിത്യ പ്രസാദും മൂന്നാം റാങ്ക് നേടി.








0 comments